വധുവിനും വരനും വോട്ടു തേടി കുടുംബം; വിവാഹക്ഷണക്കത്ത് വൈറല്‍

HIGHLIGHTS
  • ഇവരുടെ വിവാഹചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കാനാണ് ആവശ്യം
vote-seeking-wedding-invitation-viral-save-the-date
SHARE

തിരഞ്ഞെടുപ്പിന്റെ ചൂട് സകല മേഖലകളിലേക്കും വ്യാപിക്കുകയാണ്. തിരഞ്ഞെടുപ്പു വിഷയമാക്കിയ വിവാഹക്ഷണക്കത്തുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയ സ്ഥാനാര്‍ഥികൾക്കും പാർട്ടികൾക്കും വോട്ടു ചോദിച്ചുകൊണ്ടായിരുന്നു ആ ക്ഷണക്കത്തുകള്‍. എന്നാൽ വധുവിനും വരനും വോട്ടു ചോദിച്ചാണ് കോട്ടയത്തൊരു ക്ഷണക്കത്ത് ശ്രദ്ധ നേടുന്നത്. പരിപാടിയിൽ പങ്കെടുത്ത് ഇവരെ വിജയിപ്പിക്കാനാണ് അഭ്യര്‍ഥന.

വേളൂര്‍ സ്വദേശി ശില്‍പയുടെയും കുമരകം സ്വദേശി അര്‍ജുന്റെയും വിവാഹക്ഷണക്കത്തിലാണ് തിരഞ്ഞെടുപ്പ് ആശയമായി ആവിഷ്ക്കരിച്ചത്. കോട്ടയം നിയോജക മണ്ഡലത്തിൽ മെയ് 7ന് നടക്കുന്ന ഇവരുടെ വിവാഹചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കാനാണ് ക്ഷണക്കത്തിൽ ആവശ്യപ്പെടുന്നത്. പ്രണയത്തിന്റെ അടയാളമായ ഹൃദയത്തിന്റെ മാതൃകയാണ് ഇവരുടെ ചിഹ്നം. വിവാഹവേദിയെ പോളിങ് ബൂത്ത് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിലും തിരഞ്ഞെടുപ്പു തന്നെയാണു വിഷയം. സ്ഥാനാര്‍ഥികള്‍ വീടുകളില്‍ ചെന്നു വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിൽ വധൂവരൻമാർ നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റു തിരഞ്ഞെടുപ്പു കോലാഹലങ്ങളും വിഡിയോയില്‍ കാണാം. മിനുക്കു പണികള്‍ തീര്‍ത്ത വിഡിയോ ഉടൻ പുറത്തിറക്കും.

വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ്-ബിന്ദു ദമ്പതികളുടെ മകളായ ശില്‍പ കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥയാണ്. കുമരകം കോയിക്കല്‍ച്ചിറ പവന്‍-പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുനും ബാങ്ക് ഉദ്യോഗസ്ഥനാണ്.

MORE IN WEDDING
SHOW MORE
FROM ONMANORAMA