sections
MORE

കേരനാട്ടിൽ തിളങ്ങി ഫ്രഞ്ച് പാരമ്പര്യം, ബുഡ്വാർ ഷൂട്ട് ആഘോഷമാക്കി വധു

HIGHLIGHTS
  • ഒരു പെൺകുട്ടി വധുവായി ഒരുങ്ങുന്നതിന്റെ ഒരോ ഘട്ടങ്ങളും ക്യാമറയിൽ ഒപ്പിയെടുക്കും.
  • ഫോട്ടോയും നെഗറ്റീവ്സും ഒരു സമ്മാനപ്പൊതിയായി വരന് കൈമാറണം
SHARE
boudoir-bridal-shoot

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഫ്രഞ്ച് പരമ്പരാഗത രീതിയിൽ ഒരു ബ്രൈഡൽ ഷൂട്ട്. വരൻ മലയാളി ആയതുകൊണ്ടു തന്നെ കേരളത്തിൽ വച്ച് തന്റെ ബുഡ്വാർ ഷൂട്ട് നടത്തണമെന്നത് റെമേർസി നോവ്ലിന്റെ സ്വപ്നമായിരുന്നു. സാധാരണ വിദേശ വിവാഹങ്ങൾക്ക് കേരളം ബ്രൈഡൽ ഷൂട്ടിനും വിവാഹവേദികളായും തിരഞ്ഞെടുക്കുമ്പോൾ മലയാള  തനിമയിൽ അവ നടത്താനാണ് വധൂവരന്മാർ ആഗ്രഹിക്കുന്നത്. എന്നാൽ നോവ്ലിന് തന്റെ നാടിന്റെ വിവാഹ പാരമ്പര്യം തനിമ ഒട്ടും കുറയാതെതന്നെ കേരളമണ്ണിൽ നിന്ന് ഒപ്പിയെടുക്കണമെന്ന ആഗ്രഹമാണ് ഈ ഫ്രഞ്ച്  ബുഡ്വോർ ഷൂട്ടിലേക്ക് എത്തിച്ചത്. 

ബുഡ്വാർ ബ്രൈഡൽ ഷൂട്ട്

വിദേശ രാജ്യങ്ങളിൽ വധുവിന്റെ ഒരുക്കങ്ങളോടെപ്പം നടക്കുന്ന ഷൂട്ടാണ് ബുഡ്വാർ ബ്രൈഡൽ ഷൂട്ട്. വധുവിന്റെ സ്വകാര്യ മുറിയിൽ നടക്കുന്ന ഷൂട്ട് എന്നുതന്നെ പറയാം. ഒരു പെൺകുട്ടി വധുവായി ഒരുങ്ങുന്നതിന്റെ ഒരോ ഘട്ടങ്ങളും ക്യാമറയിൽ ഒപ്പിയെടുക്കും. ഫ്രാൻസിൽ ബുഡ്വാർ ഷൂട്ട് അവരുടെ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമാണ്. ബ്രൈഡൽ മേക്കപ്പിനൊപ്പം തന്നെ ഷൂട്ടിങ് നടക്കുന്നു എന്ന് പറയാം. മുഖത്ത് മേക്അപ് ഇടുന്നതു തൊട്ട് വിവാഹവസ്ത്രം അണിയുന്ന ഒരോഘട്ടത്തിലെയും ക്യാൻഡി‍ഡ് ചിത്രങ്ങൾ കാണാം. രണ്ട് മണിക്കൂറോളമാണ് സാധാരണ ഷൂട്ടിനായി എടുക്കുന്നത്. ഇവിടെ മൂന്ന് മണിക്കൂറോളം എടുത്തിട്ടുണ്ട്. 

boudoir-bridal-shoot

പരമ്പരാഗത ഫ്രഞ്ച് ക്രിസ്ത്യൻ വധു അണിയുന്ന പേർളിഷ് വെള്ള നിറത്തിലുള്ള ഗൗണും വെള്ള നെറ്റ് വെയിലുമാണ് വധു അണിഞ്ഞിരിക്കുന്നത്. വധുവായി അണിഞ്ഞൊരുങ്ങിയതിനു ശേഷം പോസ് ചെയ്തുള്ള ഫോട്ടോസും ഇതിന്റെ ഭാഗമായി കാണാം.

ഫ്രാൻസിന്റെ പാരമ്പര്യം

ഫ്രഞ്ച് പാരമ്പര്യത്തിൽ  ബുഡ്വാർ ഷൂട്ട് വരനു വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്.. ഒരു പെൺകുട്ടി തന്റെ പുരുഷനുവേണ്ടി തയ്യാറാകുന്നു . പണ്ടു കാലത്ത് ഫ്രാൻസിലെ വലിയ കുടുംബങ്ങളിൽ ഫിലിം റോൾ ക്യാമറ ഉപയോഗിച്ച് ഇത്തരത്തിൽ ഷൂട്ട് നടന്നിരുന്നു. ഫോട്ടോയും നെഗറ്റീവ്സും ഒരു സമ്മാനപ്പൊതിയായി വരന് കൈമാറണം, ഇതാണ് ചടങ്ങ്. കാലാന്തരത്തിൽ അത് ഫോട്ടോഷൂട്ടായി പരിണമിക്കുകയും വധുവിന്റെ ബുഡ്വാർ ചിത്രങ്ങൾ  സമ്മാനിക്കുന്നത് ഫ്രാൻസിലെ ക്രിസ്ത്യൻ വിവാഹങ്ങളിൽ ഒഴിവാക്കാനാകാത്ത ചടങ്ങായി മാറുകയും ചെയ്തു. 

boudoir-bridal-shoot

ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷൻ

 നേരിയ  വെളിച്ചത്തിൽ വധുവിന്റെ സൗന്ദര്യവും ചലനങ്ങളും വികാരവും ഒപ്പയെടുക്കുക. ഇമോഷണൽ ഫീൽ ലഭിക്കാനും കൂടിയാണ്ബ്ലാക്ക് ആൻഡ് വെറ്റ് കോംപിനേഷനിൽ ചിത്രീകരിക്കുന്നത് . കൂടാതെ വസ്ത്രങ്ങൾ  അണിയുന്ന സമയത്ത് അധികം ന്യൂഡിറ്റി അനുഭവപ്പെടാതിരിക്കാനും കൂടിയാണ് ഇത് ഇവിടെ പരീക്ഷിച്ചതെന്ന് നോവ്ലിന്റെ  ചിത്രങ്ങൾ പകർത്തിയ കോക്കനട്ട് വെഡിങ്സ് പറയുന്നു.

കേരളത്തിൽ ബ്രൈഡൽ– വിവാഹ ഷൂട്ടുകളെല്ലാം കളർഫുള്ളാണ്. കാരണം മറ്റൊന്നുമല്ല. നിറങ്ങളുടെ ആഘോഷമായി വിവാഹം മാറുമ്പോൾ വിവാഹസാരി മുതൽ വധു അണിയുന്ന  ആഭരണങ്ങൾ വരെ നിറങ്ങളിൽ ചിത്രീകരിച്ചാലേ അതിന് മനോഹാരിത ഉണ്ടാകൂ. മറിച്ച് വിദേശരാജ്യങ്ങളിൽ വെറ്റ് ഗൗണാകും കൂടുതലായും വിവാഹ വസ്ത്രം. അതിനാൽ തന്നെ ബ്ലാക് ആൻഡ് വെറ്റിൽ ഇവ ഒരു പ്രത്യേക ഫീൽ തന്നെ നൽകുന്നുണ്ട്. കൂടാതെ ബിഡ്വാർ ഷൂട്ടിൽ വധുവിന്റെ കൈ–കാൽ എന്നിവ വിവാഹവസ്ത്രം ധരിക്കുമ്പോൾ  എടുത്തു കാണിക്കുമ്പോൾ ബ്ലാക് ആൻഡ് വെറ്റ് ഷേഡിൽ അവ കൂടുതൽ സുന്ദരമായി പ്രതിഫലിക്കും.. ലൈറ്റ് ആൻഡ് ഷാഡോ എന്നാണ് ഇത്തരത്തിലുള്ള ഷൂട്ടിന് പറയുന്നത്. 

boudoir-bridal-shoot

ഫോർട്  കൊച്ചിയിലെ ഒരു റിസോട്ടിലാണ് നോവ്ലിന്റെ ബ്രൈഡൽ ഷൂട്ട് നടന്നത്. വിവാഹം ഫാൻസിൽ വച്ച് നടക്കുന്നതിനാൽ വരന്റെ കുടുംബക്കാർക്കായി മാത്രം നടത്തിയ ഒരു സ്വകാര്യ ചടങ്ങിന്റെ ഭാഗമായാണ് ഷൂട്ട് നടന്നത്.  കോക്കനട്ട് വെഡിങ് സിനിമാസാണ്  നോവ്ലിന്റെ ബ്രൈഡൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ഡെസ്റ്റിനേഷൻ ഷൂട്ടിന്റെ ഭാഗമായി വിദേശരാജ്യത്തു നിന്നുള്ള നിരവധി വധുവരന്മാർ കേരളം തിരഞ്ഞെടുത്ത് ഷൂട്ടിങ്ങിനായി സമീപിക്കാറുണ്ടെങ്കിലും ഇത്തരത്തിൽ ഫ്രഞ്ച് പാരമ്പര്യത്തിൽ ഒരു ഷൂട്ട് ആദ്യമാണെന്നാണ് ഇവർ പറയുന്നത്. ഭാവന, വിദ്യാ ഉണ്ണി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളുടെ വിവാഹാഘോഷങ്ങൾ കോക്കനട്ട് വെ‍ഡിങ് സിനിമാസാണ് ചിത്രീകരിച്ചത്. 

വിവരങ്ങൾക്ക് കടപ്പാട്: അഖിൽ ഷാൻ, കോക്കനട്ട് വെഡിങ് സിനിമാസ്

ഫോട്ടോഗ്രഫി : ജിനീഷ്

   

MORE IN WEDDING
SHOW MORE
FROM ONMANORAMA