ADVERTISEMENT

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകുന്ന പെൺകുട്ടികള്‍ കരയും. ഇതാണ് പതിവ് കാഴ്ച. എന്നാല്‍ കുറച്ചു നാളുകളായി ഈ പതിവൊക്കെ തെറ്റുകയാണ്. ആടി പാടി ആഘോഷമായി നടക്കുന്ന കല്യാണത്തിനുശേഷം, ഭർ‌തൃവീട്ടിലേക്കു വീട്ടിലേക്കു പോകുമ്പോൾ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന പെൺകുട്ടികളാണ് ഇന്നുള്ളത്.

ഭർതൃവീട്ടിലേക്കു പോകും മുൻപ് കരച്ചിൽ അഭിനയിക്കാൻ ശ്രമിക്കുകയും പിന്നീട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. പൊട്ടിച്ചിരിക്കുന്ന പെൺകുട്ടിയെ കണ്ട് ബന്ധുക്കൾക്കും ചിരി അടക്കാനായില്ല. ബന്ധുക്കളെ കെട്ടിപ്പിടിച്ചും പെണ്‍കുട്ടി കരയാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ വധുവിനെ യാത്രയാക്കുന്നു.

ദുബായില്‍ നടന്ന ഒരു ഇന്ത്യൻ വിവാഹത്തിനിടയിലാണ് ചിരി പടർത്തിയ ഈ സംഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com