എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു; ചിരിപടർത്തി ഒരു പ്രീവെഡ്ഡിങ് വിഡിയോ

HIGHLIGHTS
  • പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടാണ് നടത്തിയത്.
funny-prewedding-video-a-gift-from-friends-viral
SHARE

പ്രണയാർദ്രമായ ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ട് ആരാണ് ആഗ്രഹിക്കാത്തത്. ഇതിനായി കുറച്ചു കഷ്ടപ്പെടാനും വധൂവരന്മാർ തയാറാണ്. പാടത്തും പറമ്പിലും ഓടി നടന്നും വധുവിനെ എടുത്തു പൊക്കിയുമാണ് പല വിഡിയോകളും ഫോട്ടോഷൂട്ടും തയാറാക്കുന്നത്. കുറച്ചു മനോഹരമായ പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ വേണമെന്നാണ് മനുവും ആഗ്രഹിച്ചത്. പക്ഷേ കിട്ടിയത് ഒരു എട്ടിന്റെ ‘പണി’യും.

വൃന്ദാവൻ ഫൊട്ടോഗ്രാഫിയിലെ വിഡിയോ എഡിറ്ററായ കണ്ണൻ എന്ന മനു സുഹൃത്തുക്കളോട് ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് എന്തെങ്കിലും പണി കൊടുക്കാൻ നോക്കി ഇരിക്കുകയായിരുന്നു സുഹൃത്തുക്കൾ.

മനുവിന്റെ ആഗ്രഹം സഫലമാക്കാനായി ടീമിലെ ഫോട്ടോഗ്രാഫർമാരായ സുഹൃത്തുക്കൾ ഒരു ഔട്ട്ഡോർ ഷൂട്ട് നടത്തി. അവരുടെ നിർദേശത്തിന് അനുസരിച്ച് മനുവും വധു ലക്ഷ്മിയും നല്ല കിടിലൻ പോസുകളും കൊടുത്തു. എല്ലാം കഴിഞ്ഞു കയ്യിൽ കിട്ടിയത് ഒരു വിഡിയോ. അതുകണ്ടപ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ.

വിഡിയോ കണ്ടാല്‍ ‘വല്ല ഗുസ്തി മത്സരവുമാണോ’ എന്നു ചോദിച്ചു പോകും. ഹൃദമായ പ്രണയഗാനത്തിനു പകരം ഹാസ്യം തുളുമ്പുന്ന സംഭാഷണങ്ങളാണ് പിന്നണിയിൽ. ട്രോൾ വിഡിയോ പോലെ എഡിറ്റ് ചെയ്തിരിക്കുന്നു. പെണ്ണുകാണാൻ പോകുന്ന കുഞ്ഞിക്കൂനനും ‘ഇതിലപ്പുറം ചാടികടന്ന’ കെ.കെ ജോസഫും’ കഷ്ടകാലം ശീലമായ വെട്ടത്തിലെ ഗോപിയും ഞൊടിയിടയിൽ മിന്നി മറയുന്നു. മനുവിന് ‘പണി’ കൊടുത്തതിന്റെ സന്തോഷത്തിലാണ് കൂട്ടുകാർ. എഡിറ്ററായ വരന് ഇതിലും മികച്ച സമ്മാനം കൊടുക്കാനില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. 

FROM ONMANORAMA