ADVERTISEMENT

ഇംഗ്ലിഷ് നടി സോഫി ടർണറും പോപ് ഗായകൻ ജോ ജൊനാസും രണ്ടാമതും വിവാഹിതരായി. ഫ്രാൻസിലെ സാരിയാൻസില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

പിങ്ക് ഗൗണായിരുന്നു സോഫിയുടെ വിവാഹവസ്ത്രം. കറുപ്പു സ്യൂട്ടാണ് ജോ ജൊനാസ് ധരിച്ചത്. രണ്ടാം തവണ വിവാഹ പ്രതിഞ്ജ എടുക്കുമ്പോൾ ഇരുവരും കണ്ണീരണിഞ്ഞു എന്നാണു റിപ്പോർട്ടുകൾ. 

വെള്ളിയാഴ്ച പ്രീവെഡ്ഡിങ് ചടങ്ങുകൾക്ക് ചുവപ്പു ഗൗണായിരുന്നു സോഫിയുടെ വേഷം. ഇതിന് അനുയോജ്യമായി ചുവപ്പു സ്യൂട്ടാണ് ജോ ധരിച്ചത്. വെളുപ്പു നിറത്തിലുള്ള വസ്ത്രമായിരുന്നു അതിഥികളുടെ ഡ്രസ് കോഡ്. ജോ ജൊനാസിന്റെ സഹോദരൻ നിക് ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയുമായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അതീവ സുരക്ഷയിലായിരുന്നു ചടങ്ങുകൾ.

2019 മേയ് 1ന് ലാസ്‌വേഗസിലായിരുന്നു ഇവരുടെ ആദ്യ വിവാഹം. ബന്ധം നിമയപരമാക്കുന്നതിന്റെ ഭാഗമായിരുന്നു ആ ചടങ്ങ്. അതിനാൽ ആഘോഷപൂർവം വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

2016ൽ യൂറോപ്യൻ പ്രീ മ്യൂസിക് അവാർഡിന് ഒന്നിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിൽ ആണെന്നു പ്രചാരണമുണ്ടായി. പിന്നീട് പലപ്പോഴായി പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തി. 2017 ഒക്ടോബറിൽ ആയിരുന്നു വിവാഹനിശ്ചയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com