ADVERTISEMENT

ചേട്ടനും അനിയനും സ്നേഹിക്കുമ്പോൾ പൊന്നുരുക്കുന്നിടത്തെ പൂച്ചയുടെ അവസ്ഥയിലായി വധു. ചെറിയൊരു അസൂയ ഇല്ലേ ഇവരുടെ മുഖത്തൊന്നു സംശയം തോന്നും. ചലഞ്ചൊന്നുമല്ലെങ്കിലും മൂന്നു വർഷത്തിനിടിയിൽ നടന്ന രണ്ടു വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യല്‍ ലോകത്ത് ചിരിപടർത്തുകയാണ്. ജിഎന്‍പിസി ഗ്രൂപ്പിലാണ് ആര്യൻ ഗോകുൽ എന്നയാൾ രസകരമായ ചിത്രങ്ങള്‍ പങ്കുവച്ചത്.

കല്യാണ ദിവസം പകർത്തിയ രണ്ടു ചിത്രങ്ങളാണ്. 2016ൽ ചേട്ടന്റെ കല്യാണം. അന്ന് അനിയനെ സ്നേഹത്തോടെ ഊട്ടുന്ന ചേട്ടൻ. ഇവർക്കിടയിൽ ചെറിയൊരു അസൂയയോടെ ചേട്ടന്റെ വധു നിൽക്കുന്നു. 2019ലും സംഭവം ആവർത്തിച്ചു. അന്ന് അനിയന്റെ കല്യാണം. ചേട്ടൻ ഭക്ഷണം വാരി നൽകുമ്പോൾ സാക്ഷിയായി ചെറിയൊരു അസൂയയോടെ അനിയന്റെ വധു.

‘‘ഒറിജിനൽ ചങ്ക് ‘‘ബ്രോസ്’’ അണ്ണൻ തമ്പി. 2016 ചേട്ടന്റെ കല്യാണം...2019 എന്റെ കല്യാണം. ഗ്ലാസ്സിലെ വെള്ളവും ഇലയിലെ കറിയും.. പിന്നെ രണ്ടുപേരുടെ മുഖത്തുള്ള അസൂയയും കണ്ട് അപ്രൂവ് ആക്കണം’’– ചിത്രം പങ്കുവച്ച് ആര്യൻ കുറിച്ചു.

wedding-photo-shoot

ചങ്ക് ബ്രോസിന്റെ ഈ രസികൻ ചിത്രങ്ങൾ സോഷ്യൽ ലോകം ഏറ്റെടുത്തു. ഏതു പെണ്ണിനും അസൂയ തോന്നുമെന്നും ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ എന്നുമാണ് ആശംസകളിൽ അധികവും. എന്തായാലും ചിത്രങ്ങൾ പുതിയ ചലഞ്ചിന് തുടക്കിമിടുമോ എന്നു കാത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com