ADVERTISEMENT

യുവാക്കൾക്കിടയിൽ തരംഗമായി മാറിയ കന്നഡ ചിത്രമാണ് കെജിഎഫ്. യാഷ് നായകനായ ചിത്രം 2018 ലെ മികച്ച ആക്‌ഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തയാറാക്കിയ സേവ് ദ് ഡേറ്റ് വിഡിയോ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാവുകയാണ്.

ഷിനോസ്–നയന എന്നിവരുടെ വിവാഹത്തിന്റെ സേവ് ദ് ഡേറ്റാണ് കെജിഎഫ് മോഡലിൽ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലമാണ് സേവ് ദ് ഡേറ്റ് വിഡിയോയ്ക്ക്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും സംഭാഷണങ്ങളും സംഗീതവും കേൾക്കുമ്പോൾ കൊല്ലാനുള്ള തിയതിയാണോ പറയുന്നത് എന്നു സംശയിച്ചു പോകും. എന്നാൽ ഡേറ്റ് മാറ്റിയെന്നും സെപ്റ്റംബർ 2 എന്നും പറയുമ്പോൾ ആകാംക്ഷ ചിരിയിലേക്ക് വഴി മാറും.

‘‘എന്തായാലും ഇനിയൊരു മാറ്റമില്ല ഷിനോസിന്റെ കല്യാണം സെപ്റ്റംബർ 2 ന്’’ എന്ന് ഉറപ്പിച്ചാണ് വിഡിയോ അവസാനിക്കുന്നത്. 

പ്രൈം ലൈൻസ് ഫൊട്ടോഗ്രഫിക്കു വേണ്ടി ആനന്ദ് ആലന്തറയാണ് ഈ ‘സേവ് ദ് ഡേറ്റ്’ വിഡിയോ ഒരുക്കിയത്. മികച്ച അഭിപ്രായമാണ് വ്യത്യസ്തമായ ഈ വിഡിയോയ്ക്കു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com