ADVERTISEMENT

രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നായ കേരളത്തില്‍ വിവാഹങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കി മാരിയറ്റ് ഇന്റര്‍നാഷനല്‍. ഇതിന്റെ ഭാഗമായി ജ്വല്ലറി ഡിസൈനര്‍ വിവാഹ വസ്ത്രങ്ങളൊരുക്കി ‘ശാദി ബൈ മാരിയറ്റ്’ ഫാഷന്‍ ഷോ അരങ്ങേറി. പ്രശസ്ത സെലിബ്രിറ്റി ആഭരണ ഡിസൈനര്‍മാരായ എംഒഡി സിഗ്‌നേച്ചര്‍ ജ്വല്ലറിയുടെ ഡിസൈനര്‍ കളക്ഷനും ടിആന്റ്എം മരിയ ടിയ മരിയ രൂപകല്‍പന ചെയ്ത കോസ്റ്റ്യൂമും അണിഞ്ഞ് മോഡലുകള്‍ റാംപിൽ ചുവടുവെച്ചു. നടി പ്രയാഗാ മാര്‍ട്ടിനായിരുന്നു ഷോ സ്‌റ്റോപ്പര്‍.

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ ഭാഗമായ ഫാഷന്‍ വസ്ത്രങ്ങള്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ വിഭവങ്ങളും അതിഥികള്‍ക്കായി ഒരുക്കി. മാരിയറ്റിലെ ഷെഫുമാര്‍ തയ്യാറാക്കിയ കേരളത്തിന്റെ തനത് വിഭവങ്ങളും ഇറ്റാലിയന്‍ ഏഷ്യന്‍, ഉത്തരേന്ത്യന്‍ വിഭവങ്ങളും ഷോയ്ക്ക് മാറ്റുകൂട്ടി, രാജശ്രീ മോട്ടോഴ്‌സും വാട്ടര്‍മാര്‍ക്ക് ഇവന്റ്‌സും ജയറാം കാര്‍ഡ്‌സും ലിസോ ചോക്കലേറ്റിയറും പല്ലവി ദേവിക സ്റ്റുഡിയോ സലൂണും പരിപാടിയില്‍ പങ്കാളികളായി.

കൊച്ചി മാരിയറ്റ്, ലെ മെറിഡീയന്‍ കൊച്ചി, ഫോര്‍ പോയിന്റ്‌സ് ഷെറാട്ടണ്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക്,  മാരിയറ്റ് കോര്‍ട്ട് യാര്‍ഡ് കൊച്ചി എയര്‍പോര്‍ട്ട്, പോര്‍ട്ട് മുസിരിസ് എന്നിവയുമായി സഹകരിച്ച് മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റ് അവതരിപ്പിക്കുന്ന ശാദി ബൈ മാരിയറ്റ് കേരളത്തില്‍ ആദ്യത്തേതാണ്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷവേളകള്‍ക്കും  ഉപഭോക്താവിന്റെ അഭിരുചികള്‍ക്കിണങ്ങിയ ഡെസ്റ്റിനേഷന്‍ പാക്കേജ് ശാദി ബൈ മാരിയറ്റ് നല്‍കുന്നുണ്ട്. 

കേരളത്തിന്റെ സമ്പന്ന പൈതൃകവും പാരമ്പര്യപ്പെരുമയും ഇഴചേര്‍ത്താണ് ശാദി ബൈ മാരിയറ്റ് ഒരുക്കുന്നതെന്ന് കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സുമീത് സൂരി പറഞ്ഞു. ഏറ്റവും മികച്ച ഭക്ഷണ വിഭവങ്ങള്‍, ഗംഭീരമായ വേദികള്‍, കമനീയമായ അലങ്കാരങ്ങള്‍ സമാനതകളില്ലാത്ത സേവനം എന്നിവയുമായി തനതായ വിവാഹാനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെയാണ് 'ശാദി ബൈ മാരിയറ്റ്' ആരംഭിച്ചത്. കേരളം ലോകത്തെ ഒരു പ്രധാന വെ്ഡ്ഡിങ് ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞിരിക്കെ കൊച്ചി മാരിയറ്റ് ഒരുക്കുന്ന വിവാഹ സൗകര്യങ്ങള്‍ ലോകോത്തര നിലവാരമുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com