sections
MORE

അനൂപ് ചന്ദ്രന്റെ വിവാഹം; കുടുംബസമേതം എത്തി, ആശംസ അറിയിച്ച് ബഷീർ ബഷി

basheer-bashi-anoop-chandran-family
SHARE

അനൂപ് ചന്ദ്രന് വിവാഹാശംസയുമായി ബഷീർ ബഷി. കുടുംബസമേതം അനുപിന്റെ വിവാഹത്തിന് ബഷീർ ബഷി എത്തിയിരുന്നു. ഇതിനു പിന്നാലെ അനൂപിനും വധുവിനും ഒപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ബഷീർ ബഷി ആശംസകൾ അറിയിച്ചു.

‘‘ഹാപ്പി മാരിഡ് ലൈഫ് അനൂപേട്ടാ’’– ചിത്രം പങ്കുവച്ച് ബഷീർ കുറിച്ചു. ഒരു റിയാലിറ്റി ഷോയില്‍ ഒന്നിച്ചു പങ്കെടുത്തതോടെയാണ് ചലച്ചിത്ര താരമായ അനൂപ് ചന്ദ്രനും പ്രശസ്ത മോഡലായ ബഷീർ ബഷിയും സൗഹൃദത്തിലാകുന്നത്. ഷോ അവസാനിച്ചപ്പോഴും ഇവർ സൗഹൃദം തുടർന്നു.

വിവാഹത്തിൽ പങ്കെടുക്കാനായി കലൂരില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രയുടെ വ്ലോഗ് മഷൂറ ബഷി പങ്കുവച്ചിരുന്നു. വിവാഹചടങ്ങും സൽകാരവും ഉൾപ്പെടുന്നതായിരുന്നു വ്ലോഗ്.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA