ADVERTISEMENT

കോട്ടയം കൈപ്പുഴ മലയിൽ കുടുംബാംഗമായ ടാനിയയുടെ വിവാഹദിവസം ഗെറ്റ് റെഡി വെഡ്ഡിങ് സെക്‌ഷൻ ഫോട്ടോഷൂട്ടിൽ ശ്രദ്ധ നേടിയത് അമ്മാമ്മ മറിയാമയാണ്. ടാനിയയുടെ അപ്പന്റെ അമ്മച്ചി 87കാരി മറിയാമ ചട്ടയും മുണ്ടുമുടുത്ത്, കൂളിങ് ഗ്ലാസും വെച്ച് സൈക്കിളിൽ കയറി പോസ് ചെയ്തപ്പോൾ ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി

photoshoot-2

ഫൊട്ടോഗ്രഫറായ ബിനു സീൻസിനു തോന്നിയ ആശയം അമ്മച്ചിയോടു പറഞ്ഞു. പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നുമില്ല, മറിയാമ്മച്ചി റെ‍ഡി. അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകുട്ടിയുടെ ഒപ്പത്തിനൊപ്പം അമ്മാമ്മ നിന്നു. അമ്മാമ്മയുടെ ഗാംഭീര്യവും ഊർജവും കൂടി ചേർന്നതോടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ റെഡി. 

photoshoot-1


‘ഗ്രാന്റ്മാ ലൗവ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും വൈറലാവുകയായിരുന്നു. ഗ്രൂപ്പ് ഫോട്ടോകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അമ്മാമ്മാ‌ർക്ക് പ്രാധാന്യം നൽകിയുള്ള ഫോട്ടോഷൂട്ടിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. പ്രായം മനസ്സിലാണെന്ന് അമ്മാമ്മ തെളിയിച്ചതായും സോഷ്യൽ ലോകം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com