ADVERTISEMENT

വ്യത്യസ്തമായ ഷൂട്ടു നടത്തി വെഡ്ഡിങ് ചിത്രങ്ങൾ വൈറലാക്കാനാണ് പലരുടെയും ശ്രമം. എന്നാൽ ഒരു അപ്രതീക്ഷിത സംഭവം അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ മോർഗന്റെയും ലൂക്ക് മാക്ലിയുടെയും വിവാഹഷൂട്ട് വൈറലാക്കിയിരിക്കുകയാണ്. 

wedding-photography-2

വിവാഹദിനത്തിന്റെ ഓർമയക്ക് കുറച്ചു നല്ല ചിത്രങ്ങൾ പകർത്താനായി തുറസ്സായ സ്ഥലത്തേക്ക് എത്തിയതായിരുന്നു ഇരുവരും. മിഷഗണിലെ ഒരു എസ്റ്റേറ്റാണ് ഇതിനായി തിരഞ്ഞെടുത്തത്. ഫൊട്ടോഗ്രാഫറുടെ നിര്‍ദേശങ്ങൾക്കനുസരിച്ച് പോസ് ചെയ്യുന്നതിനിടെ ഒരു മാന്‍ ഇവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. 

wedding-photography-3

ചിത്രത്തിനു കുറച്ച് ഒർജിനാലിറ്റി കിട്ടിക്കോട്ടെ എന്നു കരുതി മാനിനെയും ഒപ്പം നിർത്താമെന്ന് ഫൊട്ടോഗ്രാഫറും വധൂവരന്മാരും കരുതി. പക്ഷേ, വെറുതെ ഫോട്ടെയെടുത്ത് പോകാനായിരുന്നില്ല മാന്‍ വന്നത്. വധുവിന്റെ കയ്യിലെ ബൊക്കേ അകത്താക്കുകയായിരുന്നു ലക്ഷ്യം.

wedding-photography-4

വധു ഉയർത്തിപ്പിടിച്ച് നോക്കിയെങ്കിലും മാൻ ചാടിപ്പിടിച്ച് ബൊക്കേ അകത്താക്കി. ഒടുവിൽ അത് മാനിനു ഭക്ഷിക്കാനായി ഉപേക്ഷിക്കേണ്ടി വന്നു. വെഡ്ഡിങ് ഷൂട്ടിനിടെ ഉണ്ടായ ഈ രസകരമായ സംഭവങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com