ADVERTISEMENT

വിവാഹദിവസം വധുവിനെ കാത്ത് നിന്നതായിരുന്നു ബില്ലി ഹണ്ട്സ് എന്ന യുവാവ്. വിവാഹവസ്ത്രം ധരിച്ച് എത്തിയ വധുവിനെ കാണാനായി തിരഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു മറ്റൊരു വധു. അപ്രതീക്ഷിതമായി തനിക്ക് അരികെ എത്തിയ വധുവിനെ കണ്ട് ബില്ലിക്ക് ചിരിയടക്കാനായില്ല. വിവാഹവസ്ത്രം ധരിച്ച് അതാ നിൽക്കുന്നു തന്റെ അടുത്ത സുഹൃത്ത് പാറ്റ് ജോൺസ്.

ബില്ലിയുടെ വിവാഹത്തിന് സുഹൃത്ത് പാറ്റ് ജോൺസ് നൽകിയ സർപ്രൈസ് സോഷ്യൽ ലോകത്ത് ചിരിപ്പടർത്തുകയാണ്. വധുവിനെ കാത്തു നിന്ന ബില്ലിയുടെ അടുത്തേക്ക് ഗൗണും ആക്സസറീസും ധരിച്ച് ജോൺസ് എത്തുകയായിരുന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയ ബില്ലിയുടെ ചുമലിലേക്ക് ജോൺസ് ചാഞ്ഞു. ആദ്യം അമ്പരന്ന ബില്ലിക്ക് പിന്നെ ചിരിയടക്കാനായില്ല. 

നിലത്തിരുന്ന് ഇരുവരും വയറു പൊത്തി ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ജോണ്‍സിന്റെ ഗൗൺ അഴിഞ്ഞു പോകാറായി. ഇതോടെ ബില്ലി പൊട്ടിച്ചിരിച്ചു പോയി. ഏറെ പണിപ്പെട്ടാണ് പിന്നെ ചിരി നിയന്ത്രിച്ചത്.

വധുവിന്റെ ആശയം ആയിരുന്നു ഇതെന്ന് വിഡിയോഗ്രഫർ പിന്നീടു വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com