ADVERTISEMENT

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന മഴവില്‍ മനോരമ ടിവി സീരിയലിലൂടെ പ്രശസ്തയായ നടി ജിസ്മി വിവാഹിതയായി. മലയാള സിനിമകള്‍ക്കും നിരവധി ഷോകള്‍ക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമറ്റോഗ്രാഫര്‍ ഷിന്‍ജിത്താണ് ജിസ്മിയെ മിന്നണിയിച്ചത്. കഴിഞ്ഞയാഴ്ച നടന്ന വിവാഹത്തില്‍ ടിവി, സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. 

 

View this post on Instagram

Wth maaalus😘🤗🤗

A post shared by jismy jiz (@jismyjiz) on

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജിസ്മിയുടെ വിവാഹ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തിയായ സോനു എന്ന റോളിലൂടെയാണ് ജിസ്മി മലയാളി വീടുകളിലെ നിറ സാന്നിധ്യമായത്. രാജീവ് നെടുംകണ്ടം സംവിധാനം ചെയ്യുന്ന പരമ്പരയില്‍ മാളവിക വെയില്‍സ് ആണ് മുഖ്യ റോളില്‍ അഭിനയിക്കുന്നത്. 

 

വിവാഹത്തിനു മുന്‍പ് തന്നെ ജിസ്മിയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പ്രിയ സീരിയല്‍ താരത്തിന് വിവാഹ മംഗളാശംസയുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ഫാന്‍സ്. മഴവില്‍ മനോരമയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഏഴരയ്ക്കാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് പ്രക്ഷേപണം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com