ADVERTISEMENT

വാളായർ സഹോദരിമാർക്ക് നീതി ആവശ്യപ്പെട്ട് വിവാഹദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് വധൂവരന്മാർ. കോഴിക്കോട് സ്വദേശികളായ നിഖിൽ നന്ദനും ആർച്ച എസ്.കുമാറും ആണ് വേറിട്ട പ്രതിഷേധം നടത്തിയത്. 

വിവാഹദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് വരൻ നിഖിലാണ് തീരുമാനിച്ചത്. മംഗളദിനത്തിൽ ഇത്തരമൊരു പ്രവൃത്തി ചിലർ എതിർത്തിരുന്നു. എങ്കിലും മുന്നോട്ടു പോകാനായിരുന്നു നിഖിലിന്റെ തീരുമാനം. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും വിവാഹദിനത്തിലെ പ്രതിഷേധം കൂടുതൽ ആളുകള്‍ക്ക് പ്രചോദനമാകും എന്നും നിഖിൽ ചിന്തിച്ചു.

നിഖിലിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി വധു ആര്‍ച്ച ഒപ്പം നിന്നു. വിവാഹത്തിനെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും വായ്മൂടികെട്ടി, മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. 

ഡ്രീം റൈഡേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യവുമായി നടത്തിയ കേരള യാത്രയിയിലും നിഖിൽ പങ്കാളിയായിരുന്നു. ഇതേ വിഷയത്തിൽ ബോധവത്കരണം ലക്ഷ്യമിട്ട് റൈഡേഴ്സ് ക്ലബ് നടത്തിയ ഓൾ ഇന്ത്യ യാത്രയും ശ്രദ്ധ നേടിയിരുന്നു.

English Summary : Groom and bride protest on Walayar Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com