പട്ടാളവേഷത്തിൽ വധുവും വരനും; വൈറലായി സേവ് ദ് ഡേറ്റ്

groom-and-bride-in-army-uniform-viral-save-the-date
ചിത്രം കടപ്പാട്: പരിണയ വെഡ്ഡിങ്ങ്സ്
SHARE

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക് പ്രിയം. ഫോട്ടോസ്റ്റോറികളും വിഡിയോകളും ഉൾപ്പെടെ വളരെ കളർഫുൾ ആയാണ് ഡിജിറ്റൽ ക്ഷണക്കത്തുകൾ. സ്വന്തം പ്രണയകഥ മുതല്‍ സിനിമയുടെ സ്പൂഫുകൾ വരെ ഇത്തരത്തിൽ പരീക്ഷിക്കുന്നുണ്ട്. 

phtoshoot-2

വധുവും വരനും പട്ടാളവേഷത്തിലെത്തിയ ഒരു സേവ് ദ് ഡേറ്റ് ഫോട്ടോ സ്റ്റോറി സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. നവംബർ 11ന് വിവാഹിതരാകുന്ന അഖിലിന്റെയും റോണിയയുടെയും സേവ് ദ് ഡേറ്റ് ആണിത്. വഴിയിൽ വച്ചു കണ്ടു മുട്ടുന്ന പെൺകുട്ടി പട്ടാളക്കാരി ആണെന്ന് തിരിച്ചറിയുന്നതും ഇരുവരും പ്രണയത്തിലാകുന്നതുമാണ് ഫോട്ടോസ്റ്റോറിയിലൂടെ പറയുന്നത്.

phtoshoot-1

പരിണയ വെഡ്ഡിങ് ആണ് ഫോട്ടോഷൂട്ട് നടത്തിയത്.

English Summary : Save the date photoshoot of Akhil and Roniya getting viral in social media

MORE IN WEDDING
SHOW MORE
FROM ONMANORAMA