ഇനി ‘മണ്ഡോദരി ലോലിതൻ’ ; സ്നേഹയും ശ്രീകുമാറും വിവാഹിതരാകുന്നു

marimayam-fame-sneha-sreekumar-and-ps-sreekumar-marriage
SHARE

അഭിനേതാക്കളായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു. മഴവിൽ‌ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇരുവരും. ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ ആണ് വിവാഹം. 

മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ലോലിതൻ എന്ന കഥാപാത്രമായാണ് ശ്രീകുമാർ തിളങ്ങിയത്. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായത്തില്‍ ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക പ്രീതി നേടിയത്.

ഓട്ടൻത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മറിമായത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

English Summary : 'Marimayam' fame Sreekumar and Sneha Sreekumar to tie the knot

MORE IN WEDDING
SHOW MORE
FROM ONMANORAMA