ADVERTISEMENT

ഡിജിറ്റൽ യുഗത്തിൽ വിവാഹക്ഷണക്കത്തിന് പ്രാധാന്യം ഇല്ലാതാകും എന്ന് കരുതിയവര്‍ ഉണ്ട്. എന്നാൽ ഡിജിറ്റൽ സാധ്യതകളും പരീക്ഷണങ്ങളും ഉപയോഗപ്പെടുത്തി ക്ഷണക്കത്തുകളും മേക്കോവർ നടത്തുകയാണ് ചെയ്തത്. ക്രിയാത്മകത നിറയുന്നവയായിരുന്നു ന്യൂജെൻ ക്ഷണക്കത്തുകൾ.

ആഡംബരം കൊണ്ട് അദ്ഭുതപ്പെടുത്തിയ ക്ഷണക്കത്തുകളും നിരവധിയാണ്. മകൾ ബ്രഹ്മണിയുടെ വിവാഹത്തിന് എൽഇഡ‍ി ക്ഷണക്കത്ത് ഒരുക്കി മുൻ കർണാടക മന്ത്രിയായ ജനാർദനൻ റെഡ്ഡിയാണ് ആദ്യം വിസ്മയിപ്പിച്ചത്. പിന്നാലെ അംബാനിക്കുടുംബത്തിലെ വിവാഹക്ഷണക്കത്തുകളും അദ്ഭുതമായി. സ്വര്‍ണപ്പെട്ടിയിൽ ക്ഷണപത്രികയും സമ്മാനങ്ങളും അടങ്ങുന്നതായിരുന്നു ഇവ. 

ആഡംബരം കൊണ്ട് ഒപ്പമെത്തില്ലെങ്കിലും വ്യത്യസ്തത കൊണ്ട് ക്ഷണക്കത്തുകള്‍ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി. ലളിതമായി തമാശയോടെ അവതരിപ്പിക്കുന്നവയും വ്യത്യസ്തത പുലർത്തുന്നതുമായിരുന്നു അവയിൽ പലതും. അത്തരത്തിൽ തരംഗമായ ചില വിവാഹക്ഷണക്കത്തുകൾ ഇവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com