ADVERTISEMENT

ട്രാൻസ്ജെൻഡർ യുവതിയെ ജീവിത സഖിയാക്കി മിസ്റ്റർ കേരള. ആലപ്പുഴ സ്വദേശിയായ ശിഖയെയാണ് ഇരിങ്ങാലക്കുട സ്വദേശി പ്രവീൺ വിവാഹം ചെയ്തത്. ഓഗസ്റ്റ് 14ന് വിവാഹിതരായെങ്കിലും ബന്ധുക്കളുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. 

സമൂഹമാധ്യമത്തിലൂടെയാണ് പ്രവീണും ശിഖയും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഓഗസ്റ്റ് 13ന് ആദ്യമായി പരസ്പരം കണ്ടു. പിറ്റേന്ന് തൃശൂർ മാരിയമ്മൻ കോവിലിൽവെച്ച് താലികെട്ടി. ഇതിനുശേഷം വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ശിഖയെ കൂടെ താമസിപ്പിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ, ജോത്സ്യൻ കുറിച്ച മുഹൂർത്തത്തില്‍ തൃശൂർ കണ്ണൻകുളങ്ങര വിഷ്ണു ക്ഷേത്രത്തിൽ െവച്ച് ഇവർ വീണ്ടും വിവാഹിതരായി.

2019 ലെ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട പ്രവീൺ ജിം ട്രെയിനറാണ്. 60 കിലോ വിഭാഗത്തിലായിരുന്നു പ്രവീണിന്റെ വിജയം. മിസ്റ്റർ ഇന്ത്യ മത്സരത്തിനു വേണ്ടി തയാറെടുപ്പ് നടത്തുന്നുണ്ട്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും നൃത്താധ്യാപികയുമാണ് ശിഖ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com