ഇതെന്താ പ്രേതസിനിമയോ ? ; പേടിപ്പിച്ച് ‘സേവ് ദ് ഡേറ്റ്’

horror-save-the-date-video-viral
SHARE

വിവാഹത്തിന്റെ ഓരോ ഘട്ടവും വ്യത്യസ്തമാക്കാനാണ് പുതുതലമുറയ്ക്ക് ഇഷ്ടം. പല മാർഗങ്ങൾ അതിനു സ്വീകരിക്കുന്നുമുണ്ട്. ക്ഷണപത്രിക ഉപേക്ഷിച്ച് സേവ് ദ് ഡേറ്റ് വിഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പലരും. വലിയ ലൊക്കേഷനിലോ സാങ്കേതിക മികവിലോ അല്ല ആശയത്തിനാണ് പ്രാധാന്യം. സിനിമകൾ പോലെ പല വിഭാഗങ്ങളിൽ സേവ് ദ് ഡേറ്റ് വിഡിയോകൾ ഉണ്ട്. കോമഡിയും റൊമാൻസും ഫാമലി ത്രില്ലറും സ്പൂഫുമൊക്കെ വിട്ട് ഹൊറർ സേവ് ദ് ഡേറ്റും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അനിൽകുമാർ, ആതിര എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിൽ വിവാഹം ക്ഷണിക്കാൻ എത്തുന്നത് യക്ഷിയാണ്. സസ്പെന്‍സ് ഒളിപ്പിച്ച്, ഭയപ്പെടുത്തി കല്യാണം വിളിച്ച് മടക്കുന്ന യക്ഷി. രണ്ടു മിനിറ്റിൽ ദൈർഘ്യമുള്ള വിഡിയോ ശബ്ദത്തിലും ദൃശ്യങ്ങളിലും ഒരു പ്രേതസിനിമ പോലെ തോന്നിപ്പിക്കും. ആകാംക്ഷ ഉയർത്തി ഒടുവിൽ ‘എട്ടാം തിയതി മറക്കാതെ വരുമല്ലോ അല്ലേ’ എന്നു ചോദിച്ച് യക്ഷി മടങ്ങും.

ആതിരയുടെ സഹോദരൻ ബാലു മോഹനും കസിൻസും ചേർന്ന് മൊബൈലിലാണ് വിഡിയോ ചിത്രീകരിച്ചത്. ഈ സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടി കഴിഞ്ഞു. വിഡിയോ കാണാം.

English Summary : Horror save the date video goes viral

MORE IN WEDDING
SHOW MORE
FROM ONMANORAMA