അനം മിർസയുടെ ബ്രൈഡൽ ഷവർ, സന്തോഷം പങ്കുവച്ച് സാനിയ; ചിത്രങ്ങൾ

sania-mirza-sister-anam-bridal-shower-pictures-viral
SHARE

ടെന്നിസ് താരം സാനിയ മിർസയും കുടുംബവും ആഘോഷത്തിലാണ്. സഹോദരി അനം മിർസയുടെ വിവാഹിതയാവുകയാണ്. മുൻ ഇന്ത്യന്‍ ക്രിക്കറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ അസാദ് ആണ് അനം മിർസയുടെ വരൻ. വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് സാനിയയുടെ കുടുംബം. 

ശനിയാഴ്ച ആയിരുന്നു അനത്തിന്റെ ബ്രൈഡൽ ഷവർ. ചടങ്ങിന്റെ ചിത്രങ്ങൾ അനം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പിങ്ക് നിറത്തിലുള്ള ഫ്രോക്കും വെള്ള ടി–ഷർട്ടുമായിരുന്നു അനത്തിന്റെ വേഷം. ഒരാഴ്ചയായി ഒരുപാട് സ്നേഹവും സന്തോഷവും താന്‍ അനുഭവിക്കുകയാണ് എന്ന് അനം ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും അനത്തിന്റെ ബ്രൈഡൽ ഷവറിന് എത്തിയിരുന്നു. ഏറ്റവും കൂടുതൽ സന്തോഷം സഹോദരി സാനിയ മിർസയാണ്. ‘‘നിന്നെ കല്യാണം കഴിപ്പിക്കുകയാണ് കുഞ്ഞിപ്പെണ്ണേ’’ സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സാനിയ കുറിച്ചു.

ഫാഷൻ സ്റ്റൈലിസ്റ്റ് ആണ് അനം. ഇവന്റുകൾക്കു വേണ്ടി സാനിയക്ക് വസ്ത്രം ഒരുക്കുന്നത് പലപ്പോഴും അനം ആണ്.

English Summary : Sania Mirza's Sister Anam's Bridal Shower pictures viral in social media

MORE IN WEDDING
SHOW MORE
FROM ONMANORAMA