ലെഹംഗയിൽ തിളങ്ങി അനം, കറുപ്പഴകിൽ സാനിയ; മെഹന്ദി ചിത്രങ്ങൾ

anam-mirza-mehendi-ceremony-images
SHARE

സഹോദരി അനം മിർസയുടെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ബോളിവുഡ് താരങ്ങളുൾപ്പടെ എത്തുന്ന ചടങ്ങായതിനാൽ അനത്തിന്റെ വിവാഹമാണ് ട്രെന്റിങ് വിഷയം. ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെയും കണ്ണുകളും അനത്തിന്റെ വിവാഹവേദിയിലാണ്.

anam-mirza-sania-mirza-13

മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങൾ അനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഫോയിൽ എംബല്ലിഷ്ഡ‍് പച്ച ലെഹംഗയിലാണ് അനം തിളങ്ങിയത്. കട്ട് വർക്കുകളുള്ള ഇളം നീല ദുപ്പട്ട സ്റ്റൈലിഷ് ലുക്ക് നൽകി. ഐഷ റാവു ആണ് ഡിസൈനർ.

anam-mirza-sania-mirza-1

മൈലാഞ്ചി ഇടുന്നതിന്റെയും ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുന്നതിന്റെയും വിഡിയോകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം. സുഹൃത്തുക്കളും ബന്ധുക്കളും അനത്തിനൊപ്പം ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

anam-mirza-sania-mirza-14

കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കുമാണ് സാനിയയുടെ വേഷം. സ്റ്റൈലിസ്റ്റ് ഒരുക്കുന്നതിന്റെ ദൃശ്യങ്ങൾ സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് അസഹ്റുദ്ദീന്റെ മകൻ മുഹമ്മദ് അസദുദ്ദീനാണ് അനത്തിന്റെ വരൻ. 

English Summary: Sania Mirza's sister Anam's mehendi ceremony

MORE IN WEDDING
SHOW MORE
FROM ONMANORAMA