കേരളത്തിലെ രണ്ടാം ഗേ ദമ്പതികൾ; പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ച് നിവേദ്

kerala-gay-couple-pre-wedding-shoot
നിവേദ്, റഹിം
SHARE

കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളെന്ന പ്രഖ്യാപനത്തോടെ രംഗത്തെത്തിയിരിക്കുന്നത്.

നിവേദിന്റെ ഫെയ്സ്ബുക്കിലൂടെ ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ചിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ് എന്നാണ് സമൂഹമാധ്യമത്തിൽ നൽകിയിരിക്കുന്നത്. 

nived-rahim-kerala-gay-couples-3

താനൊരു ഗേ ആണെന്നും അതുകൊണ്ട് കുടുംബത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും നിവേദ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാത്രമല്ല തന്റെ വിവാഹം വൈകാതെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.

nived-rahim-kerala-gay-couples-2

ഇവർക്ക് ആശംസകൾ നേർന്ന് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

English Summary : Kerala gay Couple pre-wedding photoshoot

MORE IN WEDDING
SHOW MORE
FROM ONMANORAMA