കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ; നിവേദും റഹിമും വിവാഹിതരായി; ചിത്രങ്ങൾ

nived-weds-rahim-second-gay-marriage-from-kerala
SHARE

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികള്‍ എന്ന വിശേഷണത്തോടെ നിവേദും റഹിമും വിവാഹിതരായി. ബെംഗളൂരുവിലെ ചിന്നപനഹള്ളി ലേക്കില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കായിരുന്നു വിവാഹം. പാശ്ചാത്യ രീതിയിലുള്ള വിവാഹചടങ്ങിൽ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

nived-rahim-wedding-photos-3

അഞ്ചു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പരസ്പരം മോതിരം അണിയിച്ചശേഷം ചുംബനം നൽകി ചടങ്ങുകൾ പൂര്‍ത്തിയാക്കി. നീല നിറത്തിലുള്ള ഷെർവാണി ആയിരുന്നു ഇരുവരുടെയും വേഷം.

nived-rahim-wedding-photos-4

നിവേദ് കൊച്ചി സ്വദേശിയും റഹിം ആലപ്പുഴ സ്വദേശിയുമാണ്. കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു–നികേഷ് എന്നിവരുടെ വിവാഹത്തിൽ നിന്നു പ്രചോദനം ഉൾകൊണ്ടാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്.

nived-rahim-wedding-photos-11

ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലയിന്റ് കോർഡിനേറ്ററാണ് നിവേദ്. റഹിം യുഎഈയിൽ ടെലിഫോൺ എൻജിനീയറാണ്.

nived-rahim-wedding-photos-7

ഡിസംബർ 5ന് ആണ് വിവാഹിതരാകുന്ന വിവരം ഫെയ്സ്ബുക്കിലൂടെ നിവേദ് പങ്കുവച്ചത്. പിന്നീട് പ്രീവെഡ്ഡിങ് ഷൂട്ടും പങ്കുവച്ചു. 

nived-rahim-wedding-photos-6

എല്ലാവരേയും അറിയിച്ച്, മെഹന്ദിയും ഹൽദിയും ഉൾപ്പടെയുള്ള ചടങ്ങുകളോടെയാണ് വിവാഹം നടത്തുകയെന്നും നിവേദ് വ്യക്തമാക്കിയിരുന്നു. വിവാഹിതനാകുന്നു എന്ന നിവേദിന്റെ വെളിപ്പെടുത്തൽ സോഷ്യൽ ലോകത്ത് വലിയ ചർച്ചകള്‍ക്കും തുടക്കും കുറിച്ചിരുന്നു.

nived-rahim-wedding-photos-2

എല്ലാം വിചാരിച്ചതിലും മംഗളമായി നടന്നെന്നും വിവാഹത്തിന് പിന്തുണയുമായി ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും നിവേദ് മനോരമ ഓണ്‍ലൈനോടു പ്രതികരിച്ചു.

nived-rahim-wedding-photos-10

തന്റെ വളർത്തു മകളും ട്രാൻസ്ജെന്ററുമായ നയനയാണ് എല്ലാ കാര്യങ്ങളും ഒരുക്കിയതെന്നും സുഹൃത്തുക്കൾ ഒപ്പം നിന്നെന്നും നിവേദ് പറഞ്ഞു.

nived-rahim-wedding-photos-12
nived-rahim-wedding-photos-1
nived-rahim-wedding-photos-5

English Summary : Nived weds Rahim, Second gay marriage in Kerala

MORE IN WEDDING
SHOW MORE
FROM ONMANORAMA