ഒരു നാടൻ പ്രണയം; തരംഗമായി പ്രീവെഡ്ഡിങ് ഷൂട്ട്

village-pre-wedding-shoot-viral
SHARE

ഗ്ലാമറും വിവാദവും നിറയുന്ന വെഡ്ഡിങ് ഷൂട്ടുകൾക്ക് അവധി കൊടുത്ത്, പച്ചപ്പും ഗ്രാമീണതയും പഴമയും തേടി പോകാൻ തുടങ്ങുകയാണ് പുതുതലമുറ. ഈ മാറ്റത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

save-the-date-4

‘ഒരു നാടൻ പ്രണയം’ എന്ന ആശയത്തിലൊരുക്കിയ പ്രീതി, അഖിൽ എന്നിവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും ശ്രദ്ധ നേടുകയാണ്.

save-the-date-2

തൃശൂരിലെ പുള്ള് പാടം ലൊക്കേഷനാക്കിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. പാടത്തിന്റെ പച്ചപ്പിൽ നാടൻ വേഷത്തിൽ അഖിലും പ്രീതിയും  എത്തിയപ്പോൾ ഫ്രെയിമിൽ അതിസുന്ദരമായ ചിത്രങ്ങൾ.

save-the-date

സന്തോഷവും പ്രണയവും പ്രകൃതിയും ചേരുന്ന വിശാലത ഒരോ ചിത്രത്തിലുമുണ്ട്. വീണ്ടും കാണാൻ തോന്നുന്നതും മനസ്സിനു സന്തോഷം നൽകുന്നതുമായ ചിത്രങ്ങൾ എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടത്.

village-pre-wedding-shoot-viral

ബേസിൽ തോമസിന്റെ ഉടമസ്ഥതയിൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൂരം വെഡ്ഡിങ്സിനു വേണ്ടി നവീൻ മാണിക് ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകര്‍ത്തിയത്.

English Summary : A natural save the date trending in social media

MORE IN WEDDING
SHOW MORE
FROM ONMANORAMA