വരന് സർപ്രൈസ്, തകർപ്പൻ നൃത്തച്ചുവടുകളുമായി വധു; വിഡിയോ

wedding-dance-viral-video
SHARE

വിവാഹമണ്ഡപത്തിലേക്ക് അടക്കത്തോടും ഒതുക്കത്തോടും നാണത്തോടും വരുന്ന മണവാട്ടിമാരാണ് മലയാളികളുടെ സങ്കൽപത്തിലുള്ളത്. എന്നാൽ ന്യൂജൻ വധൂവരന്മാർക്കൊന്നും ആ സങ്കൽപമില്ല. അടിച്ചു പൊളിച്ച്  വിവാഹം ആഘോഷമാക്കുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹവേദിയിലേക്ക് അടിച്ചു പൊളി നൃത്തച്ചുവടുകളുമായി കയറി വന്ന ഒരു വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിനന്ദനങ്ങളും ആശംസകളുമായി ഒരി വിഭാഗം രംഗത്തെത്തിയപ്പോൾ, സദാചാര കണ്ണിലൂടെ വിമർശിക്കാനാണ് മറ്റൊരു കൂട്ടർ ശ്രദ്ധിച്ചത്.

കണ്ണൂർ സ്വദേശിയായ അഞ്ജലിയാണ് ഈ ഡാൻസിങ് വധു. തന്റെ പ്രിയതമൻ വരുണിന് ഒരു സർപ്രൈസ് നൽകണം എന്ന ചിന്തയിലാണ് അഞ്ജലി തകർപ്പൻ നൃത്തച്ചുവടുകളുമായി വിവാഹവേദിയിലേക്ക് എത്തിയത്. വരന്‍ മാത്രമല്ല, അവിടെ കൂടിയിരുന്നവരിൽ പലരേയും ഈ സർപ്രൈസ് ഞെട്ടിച്ചു. എല്ലാവരും ഏറെ സന്തോഷത്തോടെയാണ് അതെല്ലാം സ്വീകരിച്ചതും. എന്നാൽ അഭിപ്രായം പറയുക എന്നതിലുപരി ഇവരുടെ ബന്ധം തകരും എന്ന രീതിയിലുള്ള പ്രവചനങ്ങളും അധിക്ഷേപങ്ങളും സൈബർ ലോകത്തുണ്ടായി. ‘‘ഈ ചെക്കന്റെ കാര്യം പോക്കാ, ഡിവോഴ്സ് ഉറപ്പിച്ചു’’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്തായാലും അഞ്ജലി നൽകിയ സർപ്രൈസിന്റെ ഞെട്ടലിൽ നിന്ന് വരുൺ ഇതുവരെ മോചിതനായിട്ടില്ല. സദാചാരവാദവുമായി വരുന്നവരോട് ‍‘ഞങ്ങളെ വെറുതെ വിടൂ’ എന്നേ ഇവർക്കു പറയാനുള്ളൂ.

English Summary : Brides' dancing to surprise groom, viral video

FROM ONMANORAMA