സേവ് ദ് ഡേറ്റ് ഇനി വേറെ ലെവല്‍; വധുവും വരനും ‘മണി ഹീസ്റ്റിൽ’

money-heist-inspired-save-the-date
SHARE

വെഡ്ഡിങ് ഷൂട്ടിലെ പരീക്ഷണം തുടരുകയാണ്. വിഎഫ്എക്സും അനിമേഷനും ചേർത്ത് രാജ്യാന്തര തലത്തിൽ സേവ് ദ് ഡേറ്റുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വെഡ്ഡിങ് കമ്പനികൾ. ‘മണി ഹീസ്റ്റ്’ എന്ന നെറ്റ്ഫിക്സ് വെബ്സീരിസിൽ നിന്ന് പ്രചോദമുൾകൊണ്ടാണ് തോമസ്–ആൽഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

തോമസ് ഈ വെബ്സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ് ഡേറ്റ് ഒരുക്കാൻ കാരണമായത്. സമീപകാലത്തായി സേവ് ദ് ഡേറ്റുകൾ തുടർച്ചയായി വിവാദത്തിൽ അകപ്പെട്ടിരുന്നു. അതുപോലെ സംഭവിക്കരുതെന്നും എന്നാൽ വ്യത്യസ്തമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ‘മണി ഹീസ്റ്റി’ലെ രംഗങ്ങളെ അനുസ്കമരിപ്പിക്കുന്ന വിധത്തിൽ തൊമ്മനും മണിക്കുട്ടിയും(വധുവിന്റെയും വരന്റെയും വീട്ടിൽ വിളിക്കുന്ന പേരുകള്‍) പോസ് ചെയ്തു. ക്രോമയിൽ ഷൂട്ട് ചെയ്ത് അനിമേഷൻ കൂട്ടിച്ചേർത്ത് ‘മണി ഹീറ്റസ്’ രൂപത്തിലേക്ക് മാറ്റി.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാജിയോ വെഡ്ഡിങ് സ്റ്റുഡിയോ ആണ് ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്. അരുൺ, അംബരീഷ്, അമൽ എന്നിവർ ചേർന്നാണ് ഇതിന് ആശയവും രൂപവും നൽകിയത്. സോബിൻ ആണ് അനിമേഷൻ ചെയ്തത്.

ജനുവരി 15ന് ആയിരുന്നു തൊമ്മന്റെയും മണിക്കുട്ടിയുടെയും വിവാഹം. 

English Summary : Money Hiest Save the Date

MORE IN WEDDING
SHOW MORE
FROM ONMANORAMA