ഹൃദയംകൊണ്ട് ക്ഷണിക്കാം; ഒരു സ്പെഷൽ സേവ് ദ് ഡേറ്റ്

special-save-the-date-of-krishnanunni-and-sushmitha
SHARE

പുതുതലമുറയ്ക്ക് വിവാഹം ഒരു ആഘോഷമാണ്. വെഡ്ഡിങ് ഷൂട്ട് എന്നത് ഒരു പ്രധാന ചടങ്ങും. ഇടയ്ക്ക് ചില വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും കൂടുതൽ വ്യത്യസ്തവും മികവുറ്റതുമായ സേവ് ദ് ഡേറ്റും പോസ്റ്റ് വെഡ്ഡ് ഷൂട്ടുകളുമായി തരംഗം തുടരുകയാണ്. ചില സേവ് ദ് ഡേറ്റുകള്‍ ചിരിപ്പിക്കും, ചിലത് അതിശയിപ്പിക്കും. എന്നാൽ മറ്റു ചിലത് ഹൃദയം തൊടും. അക്കൂട്ടത്തില്‍ ഒന്നാണ് കൃഷ്ണനുണ്ണിയുടെയും സുഷ്മിതയുടെയും സേവ് ദ് ഡേറ്റ്.

ഹൃദയത്തിന്റെ ഭാഷയ്ക്ക് ശബ്ദം ആവശ്യമില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ വിവാഹത്തിന് ആളുകളെ ക്ഷണിക്കുന്ന ചുമതല ഇവർ തന്നെ ഏറ്റെടുത്തു. അങ്ങനെയാണ് ഒരു സ്പെഷൽ സേവ് ദ് ‍ഡേറ്റ് വിഡിയോ ഒരുങ്ങി. പ്രണയം നിറയുന്ന മൗനത്തിനും ഹൃദയം നിറയ്ക്കുന്ന ആംഗ്യങ്ങൾക്കും ശബ്ദത്തേക്കാൾ ശക്തിയുണ്ട്. ഹൃദ്യമായ ഈ സേവ് ദ് ഡേറ്റ് വിഡിയോ അത് വിളിച്ച് പറയുന്നു.

സമൂഹത്തിന് ഒരു സന്ദേശം നൽകുക, മറ്റുള്ളവർക്ക് പ്രചോദനമാവുക എന്നീ ലക്ഷ്യങ്ങളും ഈ സേവ് ദ് ഡേറ്റിന് ഉണ്ടായിരുന്നു. ജനുവരി 23നാണ് ഇവരുടെ വിവാഹം. കൃഷ്ണനുണ്ണി അത്താണി സ്വദേശിയും സുഷ്മിത കാസർഗോഡ് സ്വദേശിനിയുമാണ്. 

എന്തായാലും സേവ് ദ് ഡേറ്റിന് സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരുമിപ്പോൾ. വി7 എന്റർടെയ്ൻമെന്റസ് ആണ് ഈ സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയത്.

English Summary : Heart touching save the date video

MORE IN WEDDING
SHOW MORE
FROM ONMANORAMA