പെങ്ങന്മാരും വധുവും ചേർന്ന് വരന് കൊടുത്ത സർപ്രൈസ് !

kerala-wedding-dance-surprise-to-groom
SHARE

വിവാഹത്തിന് ഡാൻസ് കളിക്കുന്നതൊക്കെ ഇപ്പോൾ പതിവു കാഴ്ചയായി. പക്ഷേ, ഇതു പോലത്തെ ഡാന്‍സ് ആരും പ്രതീക്ഷിച്ചു കാണില്ല. ‘അത്രയ്ക്കല്ലേ പിള്ളേരുടെ എനർജി, ഒരു രക്ഷയുമില്ല’– വിനുവിന്റെയും നിമ്മിയുടെയും വിവാഹത്തിന് വെൽകം ഡാൻസ് കണ്ടവരെല്ലാം ഇങ്ങനെ പറഞ്ഞിരിക്കും.

പതിയെ തുടങ്ങി. പൊളി ശരത്ത് ട്രാക്ക് മാറ്റിയതോടെ ഡാൻസ് വേറെ ലെവലായി എന്നു തന്നെ പറയാം. തന്റെ പെങ്ങന്മാർക്കൊപ്പം വധുവും കൂടി ചേർന്നതോടെ വരന് അദ്ഭുതം. താടിക്കു കയ്യും വച്ച് നോക്കി നിന്നു പോയി മണവാളൻ.

ഈ സർപ്രൈസ് സോഷ്യൽ ലോകത്തിനും ഏറെ ഇഷ്ടമായി. പെങ്ങന്മാരുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. കല്യാണ പെണ്ണ് കിടുവാണ് എന്നും ഇങ്ങനെ പരമാവധി അടിച്ചു പൊളിച്ച് വേണം വിവാഹമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

English Summary : Kerala wedding dance, viral Video

MORE IN WEDDING
SHOW MORE
FROM ONMANORAMA