ഇന്ന് ഒന്നാം വിവാഹവാർഷികം, ഒപ്പം നിന്നവർക്ക് നന്ദി: ആദിത്യൻ ജയൻ

adhityan-jayan-ambili-devi-wedding-anniversary
SHARE

ഒന്നാം വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മനോഹരമായ നിമിഷങ്ങളാണ് ഈ ഒരു വർഷം ഉണ്ടായത്. ഇതിനിടയിൽ ഒരു കുഞ്ഞഥിതി ജീവിതത്തിലേക്കു വന്നു. ഈശ്വരനോടും കൂടെ നിന്ന സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദിയുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ ആദിത്യൻ വ്യക്തമാക്കി.

2019 ജനുവരി 25ന് കൊല്ലം കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലായിരുന്നു സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും വിവാഹം. നിരവധി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഈ വിവാഹത്തെത്തുടർന്ന് ഉണ്ടായിരുന്നു.

ആദിത്യന്റെ കുറിപ്പ് വായിക്കാം; 

“ഇന്നു 25.1.2020”

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു ആദ്യമായി ഈശ്വരനോട് നന്ദി. ഒരു വർഷം പോയത് സത്യത്തിൽ അറിഞ്ഞില്ല. പലരും കേട്ടപ്പോൾ ഷോക്ക് ആയി പോയി, ഞങ്ങളും.

adithyan-ambili

എല്ലാ കുടുംബത്തിലും ഉള്ളത് പോലെ ചെറിയ ചെറിയ പിണക്കവും വഴക്കും അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങളും ആണ് ഈ ഒരു വർഷം ഞങ്ങൾക്ക് ഈശ്വരൻ തന്നത്.

ആ മനോഹരമായ നിമിഷങ്ങളിൽ ഈശ്വരൻ തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അഥിതി. ഞങ്ങളുടെ മകൻ അർജുൻ. അതിനും ഈശ്വരനോട് ഒരായിരം നന്ദി.

പിന്നെ ഞങ്ങൾ സ്നേഹിച്ച ഒരുപാടു പേരിൽ നിന്നും മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി. അതിനും പരാതി ഇല്ല. എല്ലാവരും നമ്മളെ സ്നേഹിക്കണമെന്നോ നല്ലത് പറയണമെന്നും നിർബന്ധം പിടിക്കാൻ പറ്റില്ല. അവരെ അവരുടെ വഴിക്കു വിടുക, ഒപ്പം നിന്നവർക്കും പ്രാർഥിച്ചവർക്കും സ്നേഹിച്ചവർക്കും എന്റെ നല്ലവരായ സുഹൃത്തുകൾക്കും എന്റെ ഈശ്വരനോടും എന്റെ വടക്കുംനാഥനോടും ഒരായിരം നന്ദി.

കഴിഞ്ഞുപോയ ദിവസങ്ങളിൽ ഞങ്ങളുടെ ഭാഗത്തു നിന്നും ആർക്കെങ്കിലും എന്തേലും തെറ്റ് വന്നെങ്കിൽ ക്ഷമിക്കണം എല്ലാവർക്കും നല്ലത് വരട്ടെ.

English Summary : Ambili Devi - Adhithyan Jayan Wedding Anniversary

MORE IN WEDDING
SHOW MORE
FROM ONMANORAMA