ADVERTISEMENT

പ്രീവെഡ്ഡിങ് ഷൂട്ട് പങ്കുവച്ച് താരപുത്രി സൗഭാഗ്യ വെങ്കിടേഷ്. ഭാവി വരൻ അർജുൻ സോമശേഖറിനൊപ്പമുള്ള ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. അന്തരിച്ച അഭിനേതാവ് രാജാറാമിന്റെയും നർത്തകിയും നടിയുമായ താര കല്യണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബ ലക്ഷ്മിയും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കലാകുടുംബത്തിൽ നിന്നുള്ള സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് എന്നിവയിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

sowbhagya-arjun-wedding-photo-shoot-2

സുഹൃത്തും ടിക്ടോക് പങ്കാളിയുമായ അർജുൻ സോമശേഖറുമായി രണ്ടു വര്‍ഷം മുൻപാണ് സൗഭാഗ്യ പ്രണയത്തിലാകുന്നത്. ദിവസങ്ങൾക്കു മുൻപ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ  വിവാഹസൂചനകൾ നൽകിയത്.

sowbhagya-arjun-wedding-photo-shoot-4

‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്.... വിധി....ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അത് മികച്ചതായിരിക്കും... പത്മനാഭ സ്വാമി തമ്പുരാനേ ശരണം...’’ ആ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു. ഇരുവരും പ്രണയത്തിലാണ് എന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും ഇതോടെ വാർത്തകൾ പ്രചരിച്ചു. 

sowbhagya-arjun-wedding-photo-shoot-3

വൈകാതെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന് ഇൻസ്റ്റഗ്രാമിലൂടെ സൗഭാഗ്യ അറിയിച്ചു. ‘‘ഞാൻ ആഗ്രഹിച്ചത് അമ്മ എനിക്കു നൽകി’’ എന്നായിരുന്നു വിവാഹനിശ്ചയ ദിവസത്തെ ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്.

soubhagya-14-01

റോയൽ ബ്ലൂ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇപ്പോൾ ഇവരുടെ വെഡ്ഡിങ് ഷൂട്ട് പുറത്തു വന്നിരിക്കുന്നത്. പ്രണയാർദ്രമായ ഇവരുടെ ചിത്രങ്ങൾക്ക് മികച്ച സ്വീകരണമാണ് ആരാധകർ നല്‍കുന്നത്.

English Summary : Arjun Somasekhar- Soubhagya Venkitesh prewedding shoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com