‘ജിമ്മന്‍ ചെക്കന്റെ കാന്താരി പെണ്ണ്’ ; ഹൃദയം കവർന്നൊരു സേവ് ദ് ഡേറ്റ്

arun-ashika-viral-save-the-date
SHARE

‘കാണുന്നവരുടെ കണ്ണും മനസ്സും നിറയണം’– ഇന്ന് കല്യാണം വിളിയുടെ രീതി അതാണ്. ആ രീതിയാണ് സേവ് ദ് ഡേറ്റുകൾ. ഒരു ഡിജിറ്റൽ കുറിമാനം. പെണ്ണും ചെക്കനും പ്രണയാർദ്രമായ ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും വിവാഹ തീയതി പറയും. വിവാഹം ഒരു ആഘോഷമാകുമ്പോള്‍  സന്തോഷിക്കാൻ വക നൽകുന്ന എല്ലാ സാധ്യതകളും പുതുതലമുറ ഉപയോഗിക്കും. അങ്ങനെ ഒരു മികച്ച സാധ്യത തന്നെയാണ് സേവ് ദ് ഡേറ്റുകൾ. ഗ്ലാമര്‍ കൂടിയെന്ന പേരിൽ ഇടയ്ക്ക് വിമർശനം നേരിട്ടെങ്കിലും സേവ് ദ് ഡേറ്റുകൾക്ക് ജനപ്രീതിയിൽ കുറവൊന്നുമില്ല. മാത്രമല്ല, പഴമയും നാട്ടിപുറവും പ്രകൃതി സൗന്ദര്യമൊക്കെ വെഡ്ഡിങ് ഷൂട്ടുകളിൽ കൂടുതൽ ഇഴുകിച്ചേരാനും തുടങ്ങി.

save-the-date-3

ഇപ്പോഴിതാ ഒരു ജിമ്മൻ ചെക്കന്റെയും കാന്താരിപ്പെണ്ണിന്റെയും സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ്. മസില്‍ പെരുപ്പിച്ച് നിൽക്കുന്ന പയ്യനും നിഷ്കളങ്കയായ ഒരു നാട്ടിൻപുറത്തുകാരി പെണ്ണും. ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. ചിരിച്ചും കളിച്ചും നൃ‍ത്തം ചെയ്തും മസിൽ പെരുപ്പിച്ചും ഇരുവരും കൂടി ആഘോഷമാക്കിയിരിക്കുകയാണ് സേവ് ദ് ഡേറ്റ്.

save-the-date-2

അരുൺ, ആഷിക എന്നിവരാണ് ഈ വൈറല്‍ ജോഡി. ഫെബ്രുവരി 10നാണ് ഇവരുടെ വിവാഹം. കെഎസ് വെഡ്ഡിങ് മൂവീസിനു വേണ്ടി സരുൺ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.

English Summary : kerala wedding photography, Save the Date

MORE IN WEDDING
SHOW MORE
FROM ONMANORAMA