വധുവിന്റെ സാരിക്ക് ഭംഗി പോരാ; വരൻ മുങ്ങി, വിവാഹം മുടങ്ങി

groom-family-cancels-wedding-over-poor-saree-quality
പ്രതീകാത്മക ചിത്രം
SHARE

വധുവിന്റെ സാരിക്ക് ഭംഗിയില്ലെന്ന കാരണത്താല്‍ വിവാഹത്തിൽ നിന്നും പിന്മാറി വരന്റെ കുടുംബം. ഇതിനു പിന്നാലെ വരൻ നാടുവിടുകയും ചെയ്തു. കർണാടകയിലെ ഹാസന്‍ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്.

ബി.എൻ രഘുകുമാറും ബി.ആർ സംഗീതയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ സമ്മതത്തോടെ ഇവരുടെ വിവാഹം ഉറപ്പിച്ചു. ഫെബ്രുവരി 6 വിവാഹ തീയതിയായി നിശ്ചയിച്ച് ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.

എന്നാൽ വധുവിന്റെ വീട്ടുകാർ വാങ്ങിയ വിവാഹസാരി വരന്റെ മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. ഗുണമേന്മയും ഭംഗിയും കുറവാണ് എന്നതായിരുന്നു കാരണം. അതിനാൽ സാരി മാറ്റി വാങ്ങണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി തലേദിവസമാണ് വരന്റെ കുടുംബം അറിയിച്ചത്. രഘുകുമാർ ഒളിവിൽ പോവുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങി. 

വരനും കുടുംബത്തിനുമെതിരെ വധുവിന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

English Summary : groom’s family cancels wedding over bride's poor saree quality

MORE IN WEDDING
SHOW MORE
FROM ONMANORAMA