മേളം നയിച്ച് വരൻ, ആവേശം നിറച്ച് വധു; ഇതാ ഒരു ‘വിവാഹപ്പൂരം’

groom-and-bride-perform-with-ponnans-blue-magic-team
SHARE

വിവാഹദിനം ആഘോഷിക്കുക എന്നു പറഞ്ഞാൽ ഇതാണ്. ഒരു ഉത്സവം കണ്ട പ്രതീതിയുണ്ടാകും ഈ  വി‍ഡിയോ കണ്ടാൽ. എന്തെന്നല്ലേ, വിവാഹത്തിന് നല്ല കിടിലൻ ശിങ്കാരിമേളമുണ്ട്. ആ ശിങ്കാരി മേളം നയിക്കുന്നത് വരനാണെങ്കിൽ‌ പിന്നെ പറയേണ്ടതില്ലല്ലോ. ഒപ്പം വധു കൂടി ചേർന്നതാൽ പിന്നെ കല്യാണം വേറെ ലെവലല്ലേ!

വിവാഹദിനത്തിൽ പലതരം ആഘോഷങ്ങൾ കണ്ടുകാണും. എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ വിവാഹമാണോ പൂരമാണോ എന്ന സംശയമാണ് സോഷ്യല്‍ ലോകത്തിന്. കാരണം. അത്രയുണ്ട് വരന്റെയും വധുവിന്റയെും എനർജി! ഇരുവരും ആടിത്തകർത്തു എന്നു തന്നെ പറയാം.

പുറത്തെ വേദിയിൽ ‘പൊന്നൻസ് ബ്ലൂ മാജിക്കി’ന്റെ ശിങ്കാരി മേളം ആസ്വദിച്ചു നിൽക്കുന്ന വരനും വധുവും. മേളക്കാരിൽ ഒരാൾ വന്നു വിളിച്ചപ്പോൾ കോട്ടും കണ്ണടയും മാറ്റി വരൻ വേദിയിലേക്ക് കയറുന്നതു കണ്ടപ്പോൾ ഒന്നു കൊട്ടി തിരിച്ചു വരും എന്നേ കരുതിയുള്ളൂ. എന്നാൽ ശിങ്കാരി മേളത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത് വരൻ കൊട്ടിക്കയറി. പക്ഷേ, അവിടെയും തീർന്നില്ല. വധുവിനെ വേദിയിലേക്ക് െകാണ്ടു വന്ന് ഇലത്താളം കയ്യിൽ കൊടുത്തു. അതോടെ താളം മുറുകി. പുത്തൻ മേളക്കാരുടെ ശൈലിയിൽ ചുവടുകളുമായി ഇരുവരും പൊന്നൻ ബ്ലൂ മാജിക് ടീമിനൊപ്പം കസറി.

സഖിൽ സുരേഷ്– ലക്ഷ്മി ജോഷി എന്നിവരുടെ വിവാഹദിനമാണ് ആവേശത്തിന്റെ കൊടുമുടിയിലെത്തിയത്. ‘‘കല്യാണം പൂരപ്പറമ്പ് ആക്കി ചെക്കനും പെണ്ണും പൊളിച്ചു’’ എന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം. ഇങ്ങനെ വേണം ആഘോഷിക്കാനെന്നും ഇതുപോലെ എന്നും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടേ എന്നും ആശംസാ കമന്റുകളുണ്ട്. യുട്യൂബിൽ ഇതുവരെ 12 ലക്ഷം വ്യൂസ് ഈ വിഡിയോ നേടിയിട്ടുണ്ട്.

English Summary : Bride and groom perform with ponnan's blue magic team, Viral Video

MORE IN WEDDING
SHOW MORE
FROM ONMANORAMA