നൃത്തം ചെയ്ത് അമ്മയും മുത്തശ്ശിയും, മറക്കാനാവാത്ത ദിവസമെന്ന് സൗഭാഗ്യ; ഹൽദി ചിത്രങ്ങൾ

sowbhagya-venkitesh-haldi-images
SHARE

ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്.ബന്ധുക്കളും സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ വിദ്യാർഥികളും ചേർന്ന് ആഘോഷമാക്കിയ ഈ ദിവസം ഒരിക്കലും മറക്കാനാവില്ല എന്ന് ചിത്രങ്ങൾക്കൊപ്പം സൗഭാഗ്യ കുറിച്ചു. ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് സൗഭാഗ്യയുടെ വിവാഹം. 

മഞ്ഞ സാരിയും ചുവപ്പ് ബ്ലൗസുമായിരുന്നു സൗഭാഗ്യയുടെ വേഷം. മഞ്ഞ ഷെർവാണിയാണ് വരൻ അർജുൻ സോമശേഖർ ധരിച്ചത്. ‘‘എന്തു മനോഹരമായ ആചാരങ്ങൾ. ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ സമ്മാനമായിരുന്നു ഇത്. അതിശയങ്ങളും തമാശയും നിറഞ്ഞ, വളരെ നന്നായി സംഘടിപ്പിച്ച ഹൽദി. എല്ലാം ഒരുക്കിയത് എന്റെ പ്രിയപ്പെട്ട വിദ്യാർഥികളാണ്. അവർ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസം സമ്മാനിച്ചിരിക്കുന്നു’’ - വിഡിയോ പങ്കുവച്ച് സൗഭാഗ്യ കുറിച്ചു. 

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്മിയും നടിയാണ്. ടിക്ടോക്, ഡബ്സ്മാഷ് എന്നീ ആപ്പുകളിലെ പ്രകടനത്തിലൂടെയാണ് സൗഭാഗ്യ പ്രശസ്തി നേടുന്നത്. അമ്മ താരാകല്യാൺ, മുത്തശ്ശി സുബ്ബ ലക്ഷ്മി എന്നിവർ ഹൽദി ചടങ്ങിനിടെ ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

sbv-1

സുഹൃത്തും ടിക്ടോക് പങ്കാളിയുമായ അർജുൻ സോമശേഖറുമായി രണ്ടു വര്‍ഷം മുൻപാണ് സൗഭാഗ്യ പ്രണയത്തിലാകുന്നത്. 2019 ഡിസംബർ 29ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ വിവാഹസൂചനകൾ നൽകിയത്.

sbv

‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്.... വിധി....ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അത് മികച്ചതായിരിക്കും... പത്മനാഭ സ്വാമി തമ്പുരാനേ ശരണം...’’ ആ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു. 

View this post on Instagram

Squad

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

English Summary : Sowbhagya Venkitesh Haldi 

MORE IN WEDDING
SHOW MORE
FROM ONMANORAMA