സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി; ചിത്രങ്ങള്‍

HIGHLIGHTS
  • സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്
  • അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ
sowbhagya-venkitesh-arjun-sekhar-wedding8
SHARE

ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.  അർജുൻ സോമശേഖർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്. വിവാഹ ചിത്രങ്ങൾ പകർത്തിരിക്കുന്നത് പാലക്കാടുള്ള എസ് ഡി എസ് സ്റ്റുഡിയോ ആണ്.

sowbhagya-venkitesh-arjun-sekhar-weddin7

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ.

sowbhagya-venkitesh-arjun-sekhar-wedding7

ടിക്ടോക് വിഡിയോകളിലൂടെ പ്രശ്സതിയാർജിച്ച സൗഭാഗ്യ നർത്തകിയുമായി ശ്രദ്ധ നേടിയിട്ടുണ്ട്.

sowbhagya-venkitesh-arjun-sekhar-weddin1

സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും  2 വർഷത്തോളമായി പ്രണയത്തിലായിരുന്നു.

sowbhagya-venkitesh-arjun-sekhar-weddin4

ടിക്ടോക് വിഡിയോകളിലെ പ്രകടനത്തിനിടെ പ്രണയത്തിലാണോ എന്ന സംശയം ആരാധകർ പലപ്പോളും ഉന്നയിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ ഇക്കാര്യത്തിൽ സ്ഥരീകരണം നൽകിയത്.

sowbhagya-venkitesh-arjun-sekhar-weddin

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് താരം കുറിച്ചു. 

sowbhagya-venkitesh-arjun-sekhar-weddin5

വിവാഹസൂചനയാണോ ചിത്രമെന്ന ആരാധകരുടെ സംശയത്തിന് വിവാഹനിശ്ചയ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ അവസാനം കുറിച്ചു.

sowbhagya-venkitesh-arjun-sekhar-weddin3

ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 English Summary : Sowbhagya Venkitesh - Arjun Somasekhar Wedding

MORE IN WEDDING
SHOW MORE
FROM ONMANORAMA