‘കളക്കാത്ത’ പാട്ടിന് കലക്കൻ നൃത്തച്ചുവടുകളുമായി പ്രീവെഡ്ഡിങ് വിഡിയോ

kalakkatha-song-pre-wedding-video
SHARE

‘നാടോടുമ്പോള്‍ നടുവേ ഓടണം’, ഈ പഴഞ്ചൊല്ല് ഇപ്പോൾ ഏറ്റവും കൂടുതൽ യോജിക്കുന്നത് വെഡ്ഡിങ് ഫൊട്ടോഗ്രഫിക്കാണ്. ട്രെൻഡിനനുസരിച്ച് വേണം വിഡിയോ ചെയ്യാൻ. ആഘോഷമായി മാറിയ വിവാഹങ്ങളുടെ ആവേശം ഒട്ടും ചോരാതെ പൂര്‍ണമായ മികവിൽ അതൊരുക്കുകയും വേണം. അതുകൊണ്ട് തന്നെ നിറപ്പകിട്ടിനും ആവേശത്തിനുമൊന്നും കുറവൊന്നുമില്ല. സേവ് ദ് ഡേറ്റും പ്രീവെഡ്ഡിങ്ങും വെഡ്ഡിങ്ങും പോസ്റ്റ് വെഡ്ഡിങ്ങുമൊക്കെ ചേർന്ന് ഒരുപാട് സാധ്യതകളും വെഡ്ഡിങ് വിഡിയോഗ്രഫിയിൽ ഇപ്പോഴുണ്ട്. അഭിനയവും നൃത്തവും പാട്ടുമൊക്കെ ചേർന്ന് ചെറിയൊരു സിനിമ പോലെയാണ് പല വിഡ‍ിയോകളും. നാണിച്ച് നിന്നിരുന്ന വധും വരനുമൊന്നുമല്ല , തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ധൈര്യസമേതം മുന്നോട്ടു വരുന്ന വധൂവരന്മാരാണ് ഇന്നുള്ളത്.

ദീപ്തി–മനോജ് എന്നിവരുടെ പ്രീവെഡ്ഡിങ് വിഡിയോ കണ്ടാൽ ഇതെന്തൊരു ആവേശം എന്നു പറഞ്ഞു പോകും. കാരണം അയ്യപ്പനും കോശിയും എന്ന സിനിമയിൽ നഞ്ചിയമ്മ പാടിയ ‘കളക്കാത്ത’ എന്നു തുടങ്ങുന്ന ഗാനത്തിന് ചുവടുവച്ചാണ് ദീപ്തി– മനോജ് എന്നിവർ പ്രീവെഡ്ഡിങ് ഷൂട്ട് ശ്രദ്ധേയമാക്കിയത്. അതിവേഗ നൃത്തച്ചുവടുകളും അനുയോജ്യമായ കോസ്റ്റ്യൂമുകളുമൊക്കെ ചേർന്നപ്പോൾ ‘കളക്കാത്ത’ പാട്ടിന് നല്ല കലക്കൻ വിഡിയോ തയാർ. 

സേലത്തിന്റെ ഗ്രാമീണതയിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഇമോസ് വെഡ്ഡിങ്സ് ആണ് വിഡിയോ നിർവഹിച്ചിരിക്കുന്നത്. സേവ് ദ് ഡേറ്റ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ ഇവരോട് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്ന് വിഡിയോഗ്രഫറായ രാജേഷ് മനയിൽ പറയുകയായിരുന്നു. ഇരുവരും ഡാൻസർമാരാണ് എന്നറിഞ്ഞതോടെ, തരംഗമായ ‘കലക്കാത്ത’യ്ക്ക് ചുവടുവെയ്ക്കാമോ എന്നു ചോദിച്ചു. ദീപ്തിയും മനോജും പൂർണസമ്മതം അറിയിച്ചതോടെ കലക്കാത്തയുടെ പ്രീവെഡ്ഡിങ് വേർഷൻ റെഡി.

വിഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

English Summary : Viral pre-wedding video

MORE IN WEDDING
SHOW MORE
FROM ONMANORAMA