മോഹം മനസ്സിലടക്കേണ്ട, പണമില്ലെങ്കിലും വധുവിനെ ഒരുക്കാം; സൗജന്യ മേക്കപ്പുമായി പ്രബിൻ തോമസ്

free-bridal-makeup-by-prabin-thomas
SHARE

ബ്രൈഡൽ മേക്കപ്പിന് പതിനായിരങ്ങൾ വരെ മുടക്കേണ്ടി വരുമ്പോൾ വിവാഹദിനത്തിൽ ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങണമെന്ന് എല്ലാവർക്കും മോഹിക്കാനാകില്ല. നിർധന കുടുംബങ്ങളിലെ കല്യാണപ്പെണ്ണിനു പ്രത്യേകിച്ചും, ആ മോഹം മനസിലടക്കേണ്ടി വരും. പക്ഷേ ഇവിടെയിതാ ഒരു സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് പറയുന്നു, വിവാഹദിനത്തിൽ സൗജന്യ മേക്കപ് വേണ്ടവർക്കു വിളിക്കാം.

കൊച്ചി പനമ്പിള്ളി നഗറിലെ ഫ്രീലാൻസ് മേക്കപ് ആര്‍ടിസ്റ്റ് പ്രബിൻ തോമസാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഇക്കാര്യം പങ്കുവച്ചത്. പ്രബിന്റെ പോസ്റ്റ് താരങ്ങൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കുവയ്ക്കുകയും ചെയ്തു. 

‘‘ മറ്റുള്ളവർക്കായി എനിക്കെന്തു ചെയ്യാം എന്ന തോന്നലിൽ നിന്നുണ്ടായ ചിന്തയാണ്. അതു സന്തോഷമുള്ള കാര്യമാണ്. 

അൽപം വൈകിയാണ് ഞാൻ ഈ രംഗത്തേക്കു വന്നത്. ഒന്നരവർഷം മുൻപും ഇതുപോലെ സോഷ്യൽമീഡിയ വഴി സൗജന്യ വിവാഹമേക്കപ് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. അന്നു കുറച്ചു പേർക്കു ചെയ്തു കൊടുത്തു.’’

ഒരു പെൺകുട്ടി ഏറെ സന്തോഷിക്കുന്ന ദിവസമാകും വിവാഹത്തിന്റേത്. ആ ദിവസം അവളാണ് അവിടെ താരം. അങ്ങനെയൊരു ദിവസം അവളാഗ്രഹിക്കുന്ന രീതിയിൽ സുന്ദരിയാകാൻ സഹായിക്കുക. ആ സന്തോഷം വേറിട്ടതാണ്. ഒരു ഷൂട്ടിനു വേണ്ടി ജോലി ചെയ്യുന്നതിനേക്കാൾ സന്തോഷം നൽകുമത്.

Less is more

മേക്കപ്പിന്റെ കാര്യത്തിൽ less is more എന്ന നയമാണ്. കുറഞ്ഞുപോയാൽ പ്രശ്നമില്ല, പക്ഷേ കൂടിപ്പോയാൽ അതു പ്രശ്നമാകും. ന്യൂഡ് മേക്കപ്പാണ് കൂടുതലും ചെയ്യാറുള്ളത്. ലൗഡ് മേക്കപ് കഴിവതും ഒഴിവാക്കാറുണ്ട്.

English Summary : Celebrity Makeup artist Prabin Thomas free makeup for brides

MORE IN WEDDING
SHOW MORE
FROM ONMANORAMA