ഒരു ബുള്ളറ്റിൽ പ്രിയതമയ്ക്കൊപ്പം ഒരു യാത്ര. മലയാളികളുടെ മനസ്സു കവർന്ന ‘കളക്കാത്ത’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ കാടും മലയും പുഴയും കടന്നുള്ള ആ യാത്ര ചെന്നവസാനിക്കുക നഞ്ചിയമ്മയുടെ അടുത്താണ്. ഗ്രാമീണതയും നിഷ്കളങ്കതയും നിറയുന്ന ആ സ്നേഹഗായികയുടെ അരികിലേക്ക്.
അനുരാജ് അശ്വനി ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് വിഡിയോ ആണ് നഞ്ചിയമ്മയും പ്രകൃതിഭംഗിയും യാത്രയും കൊണ്ടു ശ്രദ്ധേയമായത്. ഒരു ആൽബം പോലെ ഹൃദ്യമാണ് ഈ വിഡിയോ.
അട്ടപ്പാടിയിലേക്ക് ഒരു യാത്രയായിരുന്നു അനുരാജിന്റെയും അശ്വനിയുടേയും തീരുമാനം. അവിടെയെത്തി നേരിട്ട് നഞ്ചിയമ്മ പാടുന്നതു കേൾക്കണം. പ്രൈം ലൈൻസ് ഫൊട്ടോഗ്രഫിയാണ് ഇവരുടെ യാത്ര വിഡിയോയിൽ പകർത്തിയത്. ഹൃദ്യമായ ഈ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാണ്.
വിഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
English Summary : Viral post wedding video