കാത്തിരിപ്പിന് വിട, വിവാഹതീയതി പ്രഖ്യാപിച്ച് മിയ ഖലീഫ

mia-khalifa-revealed-her-wedding-date
SHARE

ലോക പ്രശസ്ത പോൺ താരവും മോഡലുമായ മിയ ഖലീഫ വിവാഹിതയാകുന്നു. 2020 ജൂൺ 10ന് ആണ് വിവാഹം. റോബർട്ട് സാൻഡ്ബർഗ് ആണു വരൻ. ഇൻ‌സ്റ്റഗ്രാമിലൂടെയാണ് താരം വിവാഹവിശേഷം പങ്കുവച്ചത്. 

2019 മാർച്ച് 12ന് ചിക്കാഗോയിലെ ഒരു ഹോട്ടലിൽവച്ച് റോബർട്ട് മിയ ഖലീഫയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു.  വിവാഹാഭ്യർഥനയുടെ ഒന്നാം വാര്‍ഷിക ദിനമായ 2020 മാർച്ച് 12നാണ് വിവാഹതീയതി ആരാധകരെ അറിയിച്ചത്. വിവാഹാഭ്യർഥന നടത്തിയപ്പോള്‍ എടുത്ത ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണ് താൻ എന്നായിരുന്നു റോബർട്ടിന്റെ വിവാഹാഭ്യർഥന ലഭിച്ചതിനെക്കുറിച്ച് മിയ ഖലീഫ വിശേഷിപ്പിച്ചത്.

2011 ലായിരുന്നു മിയ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ 2013 വേർപിരിഞ്ഞ ഇവർ, 2016ൽ‌ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 

പോൺ സിനിമാ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായാണു മിയാ ഖലീഫ അറിയപ്പെടുന്നത്. ഭീകരരുടെ വധഭീഷണി ലഭിച്ചതിനെത്തുടർന്ന് താരം അഭിനയം അവസാനിപ്പിക്കുകയായിരുന്നു. കരിയര്‍ തനിക്കു മടുത്തിരുന്നില്ലെന്നും എന്നാൽ ഭീഷണി തുടർന്നപ്പോൾ സഹിക്കെട്ട് അഭിനയം നിർത്തിയതാണെന്നും മിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 27കാരിയായ മിയ ലബനീസ് വംശജയാണ്. മോഡലായും സ്പോർട്സ് കമന്റേറ്ററായും ജോലി ചെയ്യുകയാണ് ഇപ്പോൾ. അഭിനയത്തിനു വിരാമമിട്ടെങ്കിലും താരത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്.

English Summary : Mia Khalifa revealed her wedding date

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA