ADVERTISEMENT

വീട്ടുകാരുടെ സമ്മതത്തോടു കൂടി മാത്രമേ വിവാഹതരാകൂ എന്ന തീരുമാനം. അതു നിറവേറ്റാനായി പ്രണയിച്ചും പരസ്പരം താങ്ങായും മഹേഷും ഷെമീറയും കാത്തിരുന്നത് 10 വർഷം. ഒടുവിൽ എല്ലാവരുടേയും അനുഗ്രഹത്തോടെയും ആശംസകളോടെയും വിവാഹിതരാകുമ്പോൾ പങ്കെടുക്കാനായത് 20 പേർക്ക്. ഫൊട്ടോഗ്രഫറായ എം.എസ് മഹേഷാണ് കൊറോണക്കാലത്തെ തന്റെ വിവാഹവിശേഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

പഠനകാലത്തു തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുമ്പോൾ മാതൃകയായി മുന്നില്‍ നിൽക്കാനായിരുന്നു ഇവരുടെ തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ എല്ലാം പാലിച്ച് ലളിതമായി ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 20 പേരെ പങ്കെടുപ്പിച്ച് 30 മിനിറ്റിൽ താഴെ സമയം കൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കി. മാർച്ച് 21 ശനിയാഴ്ച ആയിരുന്നു വിവാഹം.

എം.എസ് മഹേഷിന്റെ കുറിപ്പ് വായിക്കാം;

ഒരോ വർഷത്തേയും ഓണവും നബിദിനവും ശ്രീകൃഷ്ണ ജയന്തിയും ക്രിസ്തുമസും കടന്നു പോകുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കും അടുത്ത വർഷം ഈ സമയം നമ്മൾ ഒരുമിച്ചായിരിക്കും അല്ലേ ? പിന്നേയും വർഷങ്ങൾ അങ്ങനേ കടന്നു പോയിക്കൊണ്ടേയിരിക്കും. അങ്ങനേ പരസ്പരം സ്നേഹിച്ചും പ്രണയിച്ചും കടന്നു പോയത് നീണ്ട പത്തു വർഷങ്ങൾ...

പഠനകാലത്തെ സൗഹൃദം പ്രണയമായി മാറിയ കാലം മുതൽ ഷെമീറക്കും എനിക്കും ഞങ്ങളുടെ വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തേക്കുറിച്ചും ചില കാഴ്ച്ചപ്പാടുകളും ഉറച്ച നിലപാടുകളും ഉണ്ടായിരുന്നു അവയിൽ പ്രധാനപെട്ട രണ്ടു കാര്യങ്ങൾ ഇവയായിരുന്നു.

‘‘വീട്ടുകാരേ വിഷമിപ്പിച്ച് ഒരിക്കലും ഒളിച്ചോടില്ല, ‌രണ്ടു പേരും മതം മാറില്ല’’

കല്യാണ ശേഷവും ഷെമീറ-ഷെമീറ ആയും, മഹേഷ്-മഹേഷ് ആയും തന്നെ അവരവരുടെ വിശ്വാസത്തിൽ തുടരും...

അങ്ങനേ പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം ഏവരുടെയും അനുഗ്രഹാശംസകളോടെ ഞങ്ങളുടെ വിവാഹം സന്തോഷകരമായി ഇന്നലെ (21.03.2020) നടന്നു. സർവശക്തനായ ദൈവത്തിന് നന്ദി...

ഏറേ പ്രതീക്ഷകളോടെ ദാമ്പത്യജീവിതം ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഞങ്ങൾക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...

ഒരോ വർഷത്തേയും ഓണവും, നബിദിനവും, ശ്രീകൃഷ്ണ ജയന്തിയും, ക്രിസ്തുമസും കടന്ന് പോകുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കും അടുത്ത വർഷം...

Posted by M S Mahesh on Saturday, 21 March 2020

എം.എസ് മഹേഷ്❤ഷെമീറ

NB: പ്രിയപ്പെട്ട സുഹൃത്തുക്കളേയും ബന്ധുക്കളേയും, വിവാഹം ക്ഷണിച്ചില്ല എന്നതിൽ ഒരുപാടു പേർ പരാതികളും പരിഭവങ്ങളും പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ലോകം നേരിടുന്ന കൊറോണ വൈറസ് ഭീഷണി അതിതീവ്രമായി പടരുന്ന സാഹചര്യം മുൻനിർത്തി കുടുംബാംഗങ്ങളൾ ഉൾപ്പടെ ഇരുപത് പേർക്കുള്ളിൽ ഒതുക്കി, അരമണിക്കൂറിനുള്ളിൽ ലളിതമായ ചടങ്ങിൽ വിവാഹം നടത്തുക ആയിരുന്നു.

English Summary : Covid 19, Shameera-Mahesh wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com