ലോക്ഡൗൺ; വരൻ മുംബൈയിൽ, വധു ഡൽഹിയിൽ; വിവാഹം ഓൺലൈനില്‍

online-wedding-due-to-lock-down
നീത് കൗർ, പ്രീത് സിങ്
SHARE

ലോക്ഡൗണിനെത്തുടർന്ന് ഓൺലൈനിലൂടെ വിവാഹിതരായി മുംബൈ സ്വദേശി പ്രീത് സിങ്ങും ഡൽഹി സ്വദേശിനി നീത് കൗറും. ഓണ്‍ലൈൻ വിഡിയോ പ്ലാറ്റ്ഫോമായ സൂം ആണ് ഇവർ ഇതിനായി ഉപയോഗിച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 50 പേരാണ് ഓൺലൈനിലൂടെ ചടങ്ങുകൾക്ക് സാക്ഷികളായത്.

വിവാഹം നീട്ടിവെയ്ക്കാമെന്നു പലരും നിർദേശിച്ചെങ്കിലും മുന്നോട്ടു പോകാൻ നേവി ഉദ്യോഗസ്ഥനായ പ്രീത് സിങ് തീരുമാനിക്കുകയായിരുന്നു. ഓൺലൈനായി വിവാഹം നടത്താമെന്ന ആശയം മുന്നോട്ടു വെച്ചതും പ്രീത് ആണ്. വിവാഹം പരിഗണിച്ച് അവധിയിലാണ് പ്രീത് ഇപ്പോൾ. വൈകാതെ തിരിച്ച് ജോലിയിലേക്ക് പ്രവേശിക്കേണ്ടി വരും. അതിനാലാണ് നിശ്ചയിച്ച തീയതിൽ വിവാഹിതരാകാൻ തീരുമാനിച്ചത്.

പ്രീതിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനായിരുന്നു വധു നീത് കൗറും തയാറായി. കുടുംബാംഗങ്ങളും സമ്മതം അറിയിച്ചു. ഇതോടെ രണ്ടു സ്ഥലങ്ങളിലിരുന്ന് വരനും വധും ചടങ്ങുകൾ പൂര്‍ത്തിയാക്കി. ലോക്ഡൗണിനു മുമ്പ് ചെറിയ രീതിയിൽ മെഹന്ദിയും വളയിടൽ ചടങ്ങും നടത്തിയിരുന്നു.

wedding

നിശ്ചയിച്ച ദിവസം വിവാഹിതരായെങ്കിലും ഗുരുദ്വാരയിൽ വച്ച് ചടങ്ങുകൾ പൂർത്തിയാക്കുകയെന്ന ആഗ്രഹം സഫലമാക്കുമെന്ന് പ്രീത് സിങ് വ്യക്മാക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ എല്ലാ ആഘോഷങ്ങളോടും കൂടിയായിരിക്കും ചടങ്ങുകളെന്നും പ്രീത് പറഞ്ഞു. 

English Summary : Lock Down, Marriage through Online

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA