ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം; വധൂവരന്മാർ ഉൾപ്പടെ 50 പേര്‍ അറസ്റ്റിൽ

groom-and-bride-arrested-for-violating-lock-down
SHARE

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാലിൽ ഏപ്രിൽ 5ന് ആണ് സംഭവം. വരൻ ജംബുലാനി, വധു നോംതാണ്ട എന്നിവരുൾപ്പെട്ട 50 സംഘമാണ് അറസ്റ്റിലായത്.

കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂടുന്ന യാതൊരുവിധ പരിപാടികളിലും ഇക്കാലയളവിൽ നടത്താൻ അനുമതിയില്ല. ഇതു ലംഘിച്ചാണ് ജംബുലാനിയുടേയും നോംതാണ്ടസോയുടേയും വിവാഹിതരായത്. 

രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നവദമ്പതികൾക്കൊപ്പം ചടങ്ങിനു നേതൃത്വം നൽകിയവരെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിഴ ഈടാക്കി ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിമയനടപടികളുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

1749 കോവിഡ്19 കേസുകളാണ് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ കർശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതിനിടയിലാണ് ഇത്തരം നിയമലംഘനമുണ്ടായത്.

English Summary : Groom abd Bride arrested for violating Lock Down

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA