ഭിക്ഷ യാചിച്ചെത്തി, ജീവിതത്തിലേക്ക് കൂട്ടി യുവാവ്; ഹൃദയം നിറച്ച് ഒരു വിവാഹം

lockdown-fairy-tale-of-driver-and-street-women
SHARE

ഭിക്ഷ യാചിച്ചിരുന്ന യുവതിയെ ജീവിതത്തിലേക്കു ചേർത്തുപിടിച്ച് യുവാവ്. തെരുവിൽ ആഹാരം നൽകാനെത്തിയപ്പോഴാണ് അനിൽ ഭിക്ഷ യാചിക്കുന്ന നീലത്തെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാവുകയും വിവാഹിത്തിലെത്തുകയുമായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിലെ ബുദ്ധ ആശ്രമത്തിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം.

ലോക്ഡൗണിന്റെ പശ്ചാത്തലിൽ തെരുവിൽ കഴിയുന്നവര്‍ക്ക് ആഹാരം നൽകാൻ മുതലാളിക്കൊപ്പം എത്തിയപ്പോഴാണ് ഡ്രൈവറായ അനിൽ ഭിക്ഷ യാചിക്കുന്ന നീലത്തെ കാണുന്നത്. ഏതാനും ദിവസങ്ങൾ നീലത്തിന് അനിൽ ആഹാരം നല്‍കി. ഒരോ ദിവസവും നീലത്തിന്റെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. അച്ഛൻ നേരത്തെ മരിച്ചു. അമ്മ തളർന്നു കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെയാണു തെരുവിലെത്തിയത്. നീലത്തിന്റെ കഥയറിഞ്ഞ് അനിൽ ആശ്വസിപ്പിച്ചു. ഇവർക്കിടയിലെ സൗഹൃദം പതിയെ പ്രണയമായി മാറി.

ഇനി മുതല്‍ ഭിക്ഷയെടുക്കേണ്ടെന്നും ഒന്നിച്ച് ജീവിക്കാമെന്നും അനിൽ ഒരു ദിവസം നീലത്തോടു പറഞ്ഞു. തന്റെ ആഗ്രഹം മുതലാളിയോടും അനില്‍ വെളിപ്പെടുത്തി. അദ്ദേഹം അനിലിന്റെ അച്ഛനോട് സംസാരിച്ച് സമ്മതം വാങ്ങി. അതോടെ അനിലിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി നീലം വന്നെത്തി.

English Summary : Driver finds life partner in beggar women

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA