ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ വിവാഹിതരായി ഡോക്ടറും നഴ്സും. ശ്രീലങ്കൻ സ്വദേശിയായ അണ്ണാളൻ നവരത്‌നവും അയർലൻഡ് സ്വദേശിയായ ജാൻ ടിപ്പിങ്ങുമാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ ചാപ്പൽ വിവാഹവേദിയാക്കിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ചടങ്ങുകളുടെ തത്സമയം സംപ്രേഷണവും നടത്തി.

ഓഗസ്റ്റിലാണ് വിവാഹതീയതി നിശചയിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനം സൃഷ്ടിച്ച ആശങ്കയാണ് വിവാഹം നേരത്തെയാക്കാനുള്ള കാരണം. ശ്രീലങ്കിയിലും അയർലണ്ടിലുമുള്ള ബന്ധുക്കൾക്ക് സുരക്ഷിതമായി ഇംഗ്ലണ്ടിലെത്താനുള്ള സാഹചര്യം ഇപ്പോഴില്ല. സ്ഥിതിഗതികൾ സാധാരണരീതിയിലാകാൻ ഇനിയും സമയമെടുക്കുമെന്നതും വിവാഹം നേരത്തെയാക്കാനുള്ള തീരുമാനത്തിനു കാരണമായി. ഏപ്രിൽ 24ന് ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ മേയ് 26ന് ആശുപത്രി അധികൃതർ ചിത്രങ്ങൾ പങ്കുവച്ചപ്പോളാണ് വിവാഹക്കാര്യം പുറം ലോകമറിയുന്നത്. 

ഇവരുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേർ ആശംസകൾ നേരുകയും ചെയ്തു.‘‘എല്ലാവരും ആരോഗ്യത്തോടെയിരിക്കുമ്പോൾ വിവാഹിതരാകണമെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സ്ക്രീനിലൂടെയെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് അതു കാണാൻ സാധിക്കണമെന്നുണ്ടായിരുന്നു. - വിവാഹം നേരത്തെയാക്കിയ തീരുമാനത്തെക്കുറിച്ച് ജാൻ ടിപ്പിങ് പറഞ്ഞു. 

വിവാഹ തീയതി മാറ്റിയതോടെ പുതിയൊരു വേദിയും കണ്ടെത്തേണ്ടിയിരുന്നു. തുടർന്ന് ആശുപത്രിയിലെ ചാപ്പലിൽ വിവാഹത്തിന് അനുമതി ലഭിക്കുമോ എന്നു മേലധികാരികളോട് ചോദിച്ചു. സമ്മതം ലഭിച്ചതോടെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള വിവാഹം. സഹപ്രവർത്തകര്‍ ചാപ്പലിലെ പരിമിതമായ സ്ഥലം വിവാഹവേദി പോലെ അലങ്കരിച്ചൊരുക്കി. ‘‘ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലും മനോഹരമായ ഒരു വിവാഹദിനമാണു ഞങ്ങൾക്കു ലഭിച്ചത്. വർഷങ്ങളായി ജോലിയെടുക്കുന്ന സ്ഥലം എന്നതുകൊണ്ട് ആശുപത്രി ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ വിവാഹത്തിന് വേദിയായതോടു കൂടെ ഇപ്പോഴത് കൂടുതൽ സ്പെഷൽ ആയിരിക്കുന്നു’’- അണ്ണാളൻ നവരത്‌ന പറഞ്ഞു.

English Summary : Doctor - Nurse wedding at Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com