സീരിയൽ താരം ലത സംഗരാജു വിവാഹിതയായി. സൂര്യയാണ് വരൻ. ജൂൺ 14 ന് ഹൈദരബാദിലായിരുന്നു ചടങ്ങുകൾ.

‘നീലക്കുയിൽ’ എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് തെലുങ്ക് നടിയായ ലത മലയാളികൾക്ക് സുപരിചിതയാകുന്നത്.

സമൂഹമാധ്യമത്തിൽ വിവാഹ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ‘ജീവതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ നിമിഷം’ – താലികെട്ടിന്റെ ചിത്രം പങ്കുവച്ച് ലത കുറിച്ചു.

വരൻ സൂര്യ സോഫ്റ്റ്‌വെയർ എന്‍ജീനീയറാണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് എന്നു ലത നേരത്തെ വ്യക്തമാക്കിയിരുന്നു.

ജന്മദിനമായി ജൂൺ നാലിനാണ് വിവാഹിതയാകുന്ന വിവരം ലത അറിയിച്ചത്. ‘‘അങ്ങനെ ജൂൺ 14ന് ഞാൻ വിവാഹിതയാകുന്നു. വിവാഹത്തിന് ഇനി 10 ദിവസം കൂടി’’ എന്നായിരുന്നു സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ലത അന്ന് കുറിച്ചത്.


English Summary : Latha Sangaraju got Married