ഇങ്ങനെയും ആചാരങ്ങൾ ? രസകരം ഈ വിവാഹങ്ങൾ

fascinating-marriage-traditions-around-the-world
പ്രതീകാത്മക ചിത്രം
SHARE

ലോകത്തിന്റെ ഏത് കോണിലായാലും വിവാഹം വളരെ സ്പെഷൽ ആയൊരു ചടങ്ങാണ്. ഒത്തുചേരലും ആഘോഷവും ആചാരങ്ങളുമൊക്കെ ചേർന്ന് വൈകാരികമായചടങ്ങ്. കുടുംബം, ജാതി, മതം, ദേശം, ഗോത്രം എന്നിങ്ങനെ വിവാഹത്തിന്റെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വിവിധ രാജ്യങ്ങളിലെ രസകരമായ ചില വിവാഹ ആചാരങ്ങൾ അറിയാം.

ഇന്തോനേഷ്യ

വധൂവരന്മാരെ മൂന്ന് ദിവസം പുറത്തിറങ്ങാൻ അനുവദിക്കാതെ മുറിയിൽ പൂട്ടിയിടുന്നതാണ് ഇന്തോനേഷ്യൻ ആചാരം. കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും ബാത്റൂമിൽ പോകാൻ പോലും ഇക്കാലയളവിൽ അനുവദിക്കില്ല. ദാമ്പത്യജീവിതം ശക്തമാകും എന്നതാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം.

നോർവെ

കേക്ക് മുറി ആഘോഷമാണ് നോർവെയിലെ വിവാഹങ്ങളെ ആഘോഷമാക്കുന്നത്. ഐസ്ഡ് ആൽമണ്ട് കൊണ്ടുണ്ടാക്കിയ ടവർ രൂപത്തിലുള്ള കേക്കിന്റ ഉള്ള് പൊള്ളയാക്കി വൈൻ ബോട്ടിൽ വെച്ചിരിക്കും. വൈൻ കുടിച്ച് കേക്കും കഴിച്ച് വിവാഹം ആഘോഷമാക്കും.

ജപ്പാൻ

ജാപ്പനീസ്‌ കല്യാണങ്ങളിൽ കൂടുതലായി കാണുന്ന ആചാരമാണ് ഷിന്റോ. വധു വെള്ള നിറമുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നതാണ് ഈ ആചാരം. ആക്സസറീസും മേക്കപ്പുമെല്ലാം വെള്ള നിറത്തിൽ ആകണം. പരമ്പരാഗതമായ കിമോണോ എന്ന വസ്ത്രത്തിനൊപ്പം സുനോകുഷി എന്നറിയപ്പെടുന്ന ശിരോവസ്ത്രവും വധു അണിയണം. ഭർത്താവിന്റ അമ്മയോട് തോന്നുന്ന അസൂയ ഇല്ലാതാക്കാനാണ് ഇതെന്നു പറയപ്പെടുന്നു.

ഗ്രീസ്

സുഹൃത്തുക്കൾ തന്നെ വരന്റെ ബാർബറാകുന്നതാണ് ഗ്രീസിലെ രീതി. ക്ലീൻ ഷേവ് ചെയ്ത് സുഹൃത്തുക്കൾ കൊണ്ടു വരുന്ന ചെക്കനെ പെണ്ണിന്റെ അമ്മ തേനും ആൽമണ്ടും നൽകി സ്വീകരിക്കും.

ജർമനി

വിവാഹശേഷം വധൂവരന്മാർ വീട്ടുജോലികൾ ചെയ്തു ദാമ്പത്യത്തിന് തുടക്കം കുറിക്കുന്ന ആചാരം ജർമനിയിലുണ്ട്. അതിഥികൾ പോർസലെയ്ൻ പാത്രങ്ങൾ തറയിലെറിഞ്ഞ് പൊട്ടിച്ച് വൃത്തിയാക്കുന്ന ജോലി കഠിനമാക്കും.

ഫിജി

രസകരമായ ഒരു ആചാരമാണ് ഫിജിയിലുള്ളത്. കന്യാദാനം നടത്തുമ്പോൾ വധുവിന്റെ അച്ഛന് വരൻ തിമിംഗലത്തിന്റെ ഒരു പല്ലാണ് സമ്മാനമായി നൽകുന്നത്.

ഗ്വാട്ടിമാല

വരന്റെ മാതാപിതാക്കളാണ് ഗ്വാട്ടിമാലയിലെ കല്യാണത്തിന്റെ ശ്രദ്ധാകേന്ദ്രം. വധുവരൻമാർ വീട്ടിലെത്തുമ്പോൾ വരന്റെ അമ്മ അവിടെയുള്ള വെള്ള സെറാമിക് ബെൽ പൊട്ടിച്ച് അതിൽ നിറച്ചിരിക്കുന്ന ധാന്യങ്ങൾ എടുക്കണമെന്നാണതാണ് ആചാരം. ഇത് വിവാഹബന്ധത്തെ സന്തോഷകരമാക്കുമെന്ന് വിശ്വസിക്കുന്നു.

ചെക്ക് റിപ്പബ്ലിക്

കല്യാണ ചെക്കന്റെയും പെണ്ണിന്റെയും മുറിയിലെ ബെഡിൽ കുഞ്ഞിനെ ഇരുത്തുന്ന ആചാരമാണ് ചെക്ക് റിപ്പബ്ലിക്കിലുള്ളത്. വധുവരൻമാർക്ക് സന്താന ഭാഗ്യമുണ്ടാകാൻ ഇത് കാരണമാകുമെന്ന് വിശ്വാസിക്കുന്നു.

ഇന്ത്യ

വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയിൽ നിരവധി ആചാരങ്ങൾ നിലവിലുണ്ട്. ഇതിൽ ഒന്നാണ് ജൂട്ടാ ചുപൈ. ഒരു ഗെയിം പോലെ വിവാഹത്തെ രസകരമാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വധുവന്റെ സഹോദരിമാർ മോഷ്ടിച്ച തന്റെ ചെരിപ്പ് തിരിച്ചു വാങ്ങാൻ വരൻ ശ്രമിക്കണം. ഇതിൽ വരൻ വിജയിക്കുമ്പോഴാണ് ഈ ചടങ്ങ് പൂർത്തിയാകുക. 

English Summary : Wedding traditions around the world

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA