‘അളിയാ, ഹാപ്പി മാരിഡ് ലൈഫ്’ ; പ്രദീപ് ചന്ദ്രന് ആശംസയുമായി വീണ നായർ

veena-nair-wishe-happy-married-life-to-pradeep-chandran
SHARE

പ്രദീപ് ചന്ദ്രന് വിവാഹാശംസ നേർന്ന് നടി വീണ നായർ. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് സുഹൃത്തും സീരിയൽ നടനുമായ പ്രദീപിന് താരം ആശംസ അറിയിച്ചത്. ജൂലൈ 12ന് കരുനാഗപ്പള്ളിയിൽ വധുവിന്റെ വീട്ടിലായിരുന്നു പ്രദീപിന്റെ വിവാഹം.

ബിഗ് ബോസ് ഷോയിൽ വീണയും പ്രദീപും മത്സരാര്‍ഥികളായിരുന്നു. ‘‘അങ്ങനെ അവൻ കല്യാണംകഴിച്ചു. ഹോ, അളിയാ.. ഹാപ്പി മാരിഡ് ലൈഫ്. അനുപമ അളിയോ, ഞങ്ങളുടെ ഫാമിലിയിലേക്ക് സ്വാഗതം’’ – പ്രദീപിന്റെ വിവാഹത്തിന്റെ ലൈവ് സ്ക്രീൻ ഷോട്ട് പങ്കുവച്ച് വീണ കുറിച്ചു. ആശംസ അറിയിച്ച്  രണ്ടു പേസ്റ്റുകൾ കൂടി വീണ പങ്കുവച്ചിട്ടുണ്ട്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പ്രദീപിന്റെ വിവാഹത്തിൽ പങ്കെടുത്തത്. വിദേശത്തുള്ള സഹോദരന് വിവാഹത്തിന് എത്താന്‍ സാധിക്കാത്തതിന്റെ ദുഃഖവും പ്രദീപ് പങ്കുവച്ചിരുന്നു. ബിഗ് ബോസിലെ സഹതാരങ്ങളെ പങ്കെടുപ്പിച്ച ഒരു ഗെറ്റ് ടുഗെദർ നടത്തണമെന്നും ആഗ്രഹിച്ചിരുന്നു.

പ്രദീപിന്റെ വധു അനുപമ തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരിയാണ്. ദൂരദർശനിലെ താഴ്‌വാര പക്ഷികളിലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കുഞ്ഞാലി മരയ്ക്കാർ, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി.

English Summary : Veena Nair wishes to Pradeep Chandran

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA