മീരയെ നെഞ്ചോടു ചേർത്ത് വിഷ്ണു; വിവാഹ ചിത്രങ്ങൾ

meera-anil-wedding-photos
SHARE

പ്രശസ്ത അവതാരക മീര അനിലിന്റെ വിവാഹചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മല്ലപ്പളി സ്വദേശി വിഷ്ണുവുമായുള്ള മീരയുടെ വിവാഹം. 

meera-anil-wedding-10

നീലയും കസവും കരയുള്ള സെറ്റ് മുണ്ടായിരുന്നു മീരയുടെ വിവാഹവസ്ത്രം. കസവു മുണ്ടായിരുന്നു വിഷ്ണു ധരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ലളിതമായാണ് ചടങ്ങുകൾ നടത്തിയത്.

meera-anil-wedding-7

ജൂൺ 5ന് വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടു പോകുകയായിരുന്നു. ജനുവരിയിലായിരുന്നു വിവാഹനിശ്ചയം.

meera-anil-wedding-8

തിരുവനന്തപുരം സ്വദേശികളായ അനിൽകുമാർ–ഗീത ദമ്പതികളുടെ ഏക മകളാണ് മീര. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും അവതാരകയായാണ് മീര പ്രശസ്തി നേടിയത്. 

meera-anil-wedding-6

സിവിൽ എൻജിനീയറിങ്ങിനുശേഷം ജേണലിസം പഠിച്ച് മീര മാധ്യമ മേഖലയിലേക്ക് തിരിയുകയായിരുന്നു. പുരുഷോത്തമൻ നായരുടേയും ലളിതയുടേയും ഇളയ മകനായ വിഷ്ണു ബിസിനസ്സുകാരനാണ്. 

meera-anil-wedding-5

എറണാകുളത്തെ മൂൺവെഡ്‌ലോക്ക് ഫൊട്ടോഗ്രഫിയാണ് ഇവരുടെ വിവാഹചിത്രങ്ങൾ പകർത്തിയത്. ഹൃദ്യമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി.

English Summary : Meera Anil Wedding Photos

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA