വിവാഹം ഇഷ്ടമില്ലാതെ നടന്നതോ ? മറുപടിയുമായി പ്രദീപ് ചന്ദ്രൻ

actor-pradeep-chandran-on-wedding-day
SHARE

ഇഷ്ടമില്ലാതെ വിവാഹിതനാകുന്നതു പോലെ തോന്നുന്നുവെന്ന കമന്റുകൾക്ക് മറുപടിയുമായി നടന്‍ പ്രദീപ് ചന്ദ്രൻ. വീട്ടിലെ ഹാളിലാണ് ചടങ്ങുകൾ നടന്നതെന്നും അസഹനീയമായ ചൂടായിരുന്നുവെന്നും അതിന്റെ അസ്വസ്ഥകളാണ് മുഖത്ത് പ്രതിഫലിച്ചതെന്നുമാണ് താരം വ്യക്തമാക്കിയത്. ഫെയ്സ്ബുക്കിലൂടെ വിവാഹത്തിന്റെ ലൈവ് പങ്കുവച്ചപ്പോഴാണ് താൽപര്യമില്ലാതെയാണോ വിവാഹമെന്ന ചോദ്യം ചിലർ ഉയർത്തിയത്. പ്രദീപിന്റെ മുഖഭാവം കണ്ടിട്ട് അങ്ങനെ തോന്നുന്നുവെന്നായിരുന്നു കമന്റുകൾ. 

pradeep-chandran-3

വിവാഹശേഷം നൽകിയ അഭിമുഖങ്ങളിൽ പ്രദീപ് ഇതിന് മറുപടി നൽകുകയായിരുന്നു. ജൂലൈ 12 ഞായറാഴ്ച വധു അനുപമയുടെ കരുനാഗപ്പള്ളിയിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. വീട്ടിെല ഒരു ഹാളായിരുന്നു വിവാഹവേദി. 50 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതു കൂടാതെ ക്യാമറയും ലൈറ്റും വിളക്കുമെല്ലാം ഹാളിലുണ്ടായിരുന്നു. ഭാരമേറിയ ഹാരവുമണിഞ്ഞാണ് നിന്നത്. വിളക്ക് കെടുമെന്നതിനാൽ ഫാൻ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതെല്ലാം കഠിനമായ ചൂടിന് കാരണമായി. ആ അസ്വസ്ഥത മുഖത്ത് പ്രതിഫലിക്കുകയായിരുന്നു.

pradeep-chandran-2

സ്വദേശമായ തിരുവനന്തപുരത്തുവച്ച് ഗംഭീരമായി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. ബന്ധുക്കളും സുഹൃത്തുക്കളും ഗുരുക്കന്മാരും നാട്ടുകാരുമെല്ലാം ചടങ്ങിൽ ഉണ്ടാകണമെന്നും ആഗ്രഹച്ചിരുന്നു. എന്നാൽ കോവിഡ് മൂലം ഇതൊന്നും നടന്നില്ല. അതിന്റെ വിഷമം ഉണ്ടായിരുന്നതായും പ്രദീപ് വ്യക്തമാക്കി. ഇഷ്ടമില്ലാതെ വിവാഹം കഴിക്കുന്ന ആളല്ല താനെന്നും സമയമെടുത്ത് പരസ്പരം മനസ്സിലാക്കിയായിരുന്നു വിവാഹമെന്നും പ്രദീപ് പറഞ്ഞു.

😊 Some Wedding moments..

Posted by Pradeep Chandran on Monday, 13 July 2020

പ്രദീപിന്റെ വധു അനുപമ തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരിയാണ്. ദൂരദർശനിലെ താഴ്‌വാര പക്ഷികളിലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കുഞ്ഞാലി മരയ്ക്കാർ, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ഷോയിലെ മത്സരാർഥിയായിരുന്നു.

English Summary : Actor Pradeep Chandran on wedding day 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA