‘ഇങ്ങനെയും സേവ് ദ് ഡേറ്റ് ചെയ്യാം’ ; അഭിനന്ദനങ്ങളുമായി സോഷ്യൽ ലോകം

abhijith-anjana-save-the-date-trending-in-social-media
SHARE

കോവിഡ് വ്യാപനത്തെത്തുടർന്ന് വിവാഹങ്ങൾ നീട്ടിവയ്ക്കാനും ലളിതമായി നടത്താനുമൊക്കെ തീരുമാനിച്ചതോടെ സേവ് ദ് ഡേറ്റുകളും വെഡ്ഡിങ് ഷൂട്ടുകളും ലോക്ഡൗണിലായിരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടുമൊരു സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുകയാണ്. തിരുവനന്തപുരം സ്വദേശികളായി‍ അഭിജിത്തിന്റെയും അഞ്ജനയുടേയും സേവ് ദ് ഡേറ്റാണ് ലളിതവും ഹൃദ്യവുമായ ആവിഷ്കാരം കൊണ്ട് ശ്രദ്ധ നേടിയത്.

save-the-date-1

ഗ്രൗണ്ടിലെ ഫുട്ബോൾ കളിക്കിടെ അടിച്ച പന്ത് കൊണ്ട് ഡ്രൈവിങ് പഠിക്കുന്ന പെൺകുട്ടി നിലത്തു വീഴുന്നുതും പന്ത് അടിച്ചയാളുമായി പിന്നീട് പ്രണയത്തിലാകുന്നതുമാണ് ഫോട്ടോ സ്റ്റോറിയായി ചിത്രീകരിച്ചിരിക്കുന്നത്. 

save-the-date-2

തിരുവനന്തപുരം പാങ്ങോട് സ്റ്റുഡിയോ നടത്തുന്ന അനുരാജാണ് രസകരമായ ഈ സേവ് ദ് ഡേറ്റ് തയാറാക്കിയത്. ബന്ധു കൂടിയായ അഭിജിത്തിന്റെ വിവാഹത്തിനു വേണ്ടി വലിയ പദ്ധതികളാണ് അനുരാജ് തയാറാക്കിയതെങ്കിലും ലോക്ഡൗണില്‍ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഷൂട്ടിനായി ഒരിടത്തേക്കും പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നാട്ടിൽ തന്നെ ഷൂട്ട് നടത്താൻ തീരുമാനിച്ചത്.

save-the-date-3

സേവ് ദ് ഡേറ്റ് ഷൂട്ടിനു തലേദിവസം അനുരാജും സുഹൃത്ത് ഹരി ശശിധരനും ചേർന്നാണ് ഇത്തരമൊരു ആശയം വികസിപ്പിച്ചെടുത്തത്. ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റദിവസം കൊണ്ടു തന്നെ ഷൂട്ട് പൂർത്തിയാക്കി. സുഹൃത്തുക്കൾ പൂര്‍ണ സഹകരണവുമായി ഒപ്പം ചേർന്നു.

save-the-date-4

പരിമിതമായ സൗകര്യങ്ങളിൽ തയാറാക്കിയ സേവ് ദ് ഡേറ്റിന് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുരാജ്. സേവ് ദ് ഡേറ്റിന്റെ പേരിൽ മുൻപുണ്ടായ വിവാദങ്ങൾ ഓർമിപ്പിച്ച സോഷ്യൽ ലോകം ഇങ്ങനെ മനോഹരമായി സേവ് ദ് ഡേറ്റ് ചിത്രീകരിക്കാം എന്നു കാണിച്ചതിന് അഭിനന്ദനങ്ങളും അറിയിക്കുന്നു. 

save-the-date-5

ജൂലൈ 27ന് ആണ് അഭിജിത്തിന്റെയും അജ്ഞനയുടേയും വിവാഹം. മേയില്‍ നടത്താൻ തീരുമാനിച്ച വിവാഹം കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് ജൂലൈയിലേക്ക് മാറ്റിവെച്ചത്.

Abhijith ❤️ Anjana Save the date # wedding photography

Posted by Anuraj Sikha on Friday, 24 July 2020

English Summary : Save the date trending in social media

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA